റോമയിൽ ആദ്യ ഗോളുകൾ കണ്ടത്തി പാബ്ലോ ഡിബാല, ജയത്തോടെ മൗറീന്യോയുടെ ടീം ലീഗിൽ ഒന്നാമത്

Screenshot 20220831 020904 01

ഇറ്റാലിയൻ സീരി എയിൽ എ.എസ് റോമക്ക് ആയി തന്റെ ആദ്യ ഗോളുകൾ കണ്ടത്തി പാബ്ലോ ഡിബാല. അർജന്റീനൻ സൂപ്പർ താരം ഇരട്ടഗോളുകൾ കണ്ടത്തിയ മത്സരത്തിൽ റോമ മോൻസയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ആണ് തകർത്തത്. പന്ത് കൂടുതൽ നേരം കൈവശം വച്ചത് എതിരാളികൾ ആയിരുന്നു എങ്കിലും കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചത് റോമ ആയിരുന്നു. 18 മത്തെ മിനിറ്റിൽ പുതിയ ക്ലബിന് ആയുള്ള ആദ്യ ഗോൾ ഡിബാല നേടി.

പാബ്ലോ ഡിബാല

ടാമി എബ്രഹാമിന്റെ ഹെഡർ പാസ് സ്വീകരിച്ചു മികച്ച ഓട്ടത്തിലൂടെ എതിരാളികളെ മറികടന്നു ഉഗ്രൻ ഷോട്ടിലൂടെയാണ് ഡിബാല ആദ്യ ഗോൾ നേടിയത്. 32 മത്തെ മിനിറ്റിൽ ബോക്‌സിൽ ലഭിച്ച അവസരവും ലക്ഷ്യം കണ്ട ഡിബാല ടീമിന് രണ്ടാം ഗോളും സമ്മാനിച്ചു. രണ്ടാം പകുതിയിൽ 61 മത്തെ മിനിറ്റിൽ ലോറൻസോ പെല്ലെഗ്രിനിയുടെ ക്രോസിൽ നിന്നു ഹെഡറിലൂടെ ഗോൾ കണ്ടത്തിയ ഇബാനസ് റോമ ജയം പൂർത്തിയാക്കി. ജയത്തോടെ നിലവിൽ ലീഗിൽ ഒന്നാം സ്ഥാനത്തേക്കും റോമ ഉയർന്നു. ഡിബാല ഈ മികവ് തുടർന്നാൽ ജോസെ മൗറീന്യോയുടെ ടീമിൽ നിന്നു ഇക്കളം അത്ഭുതങ്ങൾ പ്രതീക്ഷിക്കാം.