ഫ്രെഡും മക്ടോമിനയും പുറത്ത്, മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രശ്നങ്ങൾ വർധിക്കുന്നു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡികെ പ്രധാനികൾ ആയ മക്ടോനിനയും ഫ്രഡും പരിക്കേറ്റ് പുറത്ത്. ഇതോടെ മാഞ്ചസ്റ്റർ യുണൈറ്റഡിന് മിഡ്ഫീൽഡിൽ ഇനി ആരെ ഇറക്കും എന്ന പ്രതിസന്ധിയിലാണ് പരിശീലകൻ റാൾഫ് റാഗ്നിക്ക്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അവസാന ആഴ്ചകളിലെ ഏറ്റവും നല്ല താരമായിരുന്നു ഫ്രെഡ്. ബ്രസീലിയൻ താരം കൂടെ പുറത്താകുന്നതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡിൽ കൂടുതൽ മോശമാകും.

മാറ്റിച് മാത്രമാണ് സെൻട്രൽ മിഡ്ഫീൽഡറായി ഇപ്പോൾ ഉള്ളത്. മാറ്റിചിന് ഒപ്പം പോൾ പോഗ്ബയി ബ്രൂണോയൊ മധ്യനിരയിൽ അടുത്ത മത്സരം മുതൽ ഇറങ്ങേണ്ടി വരും. രണ്ട് പേരും സെൻട്രൽ മിഡ്ഫീൽഡിൽ കളിക്കുന്ന താരങ്ങൾ അല്ല‌. അടുത്ത മത്സരത്തിൽ നോർവിച് സിറ്റിയെ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നേരിടേണ്ടത്. അത് കഴിഞ്ഞു ലിവർപൂളിനെയും ആഴ്സണലിനെയും മാഞ്ചസ്റ്റർ യുണൈറ്റഡിന് നേരിടേണ്ടതുണ്ട്‌.