വാഷിങ്ടൻ സുന്ദറിന് പരിക്ക്, അടുത്ത രണ്ട് മത്സരം നഷ്ടമാകും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സൺ റൗസേഴ്സ് ഹൈദരാബാദ് താരം വാഷിങ്ടൻ സുന്ദറിന് അടുത്ത രണ്ട് മത്സരങ്ങൾ നഷ്ടമാകും. താരത്തിന് പന്തെറിയുന്ന കൈക്ക് പരിക്കേറ്റതിനാൽ അടുത്ത രണ്ട് മത്സരങ്ങളിൽ ഉണ്ടാകില്ല എന്ന് ഹൈദരാബാദ് അറിയിച്ചു. അവസാന രണ്ട് മത്സരങ്ങളിൽ നിന്നായി 4 വിക്കറ്റുകൾ നേടാൻ വാഷിങ്ടൻ സുന്ദറിനായിരുന്നു. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനും പഞ്ചാബ് കിങ്സിനും എതിരായ മത്സരമാകും വാഷിങ്ടൻ സുന്ദറിന് നഷ്ടമാവുക. കഴിഞ്ഞ മത്സരത്തിൽ പരിക്കേറ്റ രാഹുൽ ത്രിപാഠിയുടെ നില തൃപ്തികരമാണെന്നും ഹൈദരാബാദ് അറിയിച്ചു. ‌