ഈ ഹാട്രിക്കിനായി യുണൈറ്റഡ് കാത്തു നിന്നത് ഏഴു വർഷം

- Advertisement -

ഇന്നലെ ഷെഫീൽഡ് യുണൈറ്റഡിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം മാർഷ്യൽ നേടിയ ഹാട്രിക്ക് ക്ലബിന്റെ നീണ്ട കാലത്തെ കാത്തിരിപ്പിന്റെ അവസാനനായിരുന്നു. സർ അലക്സ് ഫെർഗൂസൺ വിരമിച്ച ശേഷം പ്രീമിയർ ലീഗിൽ ഒരു ഹാട്രിക്ക് നേടാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനായിരുന്നില്ല. ഫെർഗൂസണ് കീഴിൽ 2013 ഏപ്രിലിൽ വാൻപേഴ്സി ആയിരുന്നു അവസാനമായി മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടി പ്രീമിയർ ലീഗിൽ ഒരു ഹാട്രിക്ക് നേടിയത്.

ഏഴ് വർഷങ്ങൾക്കെ കാത്തിരിപ്പ്‌. ഇന്നലെ മൂന്ന് ഗംഭീര ഫിനിഷിലൂടെ ആയിരുന്നു മാർഷ്യൽ തന്റെ ഹാട്രിക്ക് നേടിയത്. മാർഷ്യലിന്റെ സീനിയർ കരിയറിലെ ആദ്യ ഹാട്രിക്കുമാണിത്. വാൻ പേഴ്സിയും റൂണിയും ബെർബറ്റോവും ഒക്കെ ഉള്ള കാലത്ത് മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഹാട്രിക്കുകൾ പതിവായിരുന്നു.

Advertisement