മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇന്ന് വെസ്റ്റ് ഹാം വെല്ലുവിളി

20210125 020114
Credit: Twitter

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇന്ന് ശക്തരായ എതിരാളികൾ. ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിക്കാൻ പരിശ്രമിക്കുന്ന വെസ്റ്റ് ഹാം ആണ് ഇന്ന് യുണൈറ്റഡിനെ നേരിടുന്നത്. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ കൂടിയായ ഡേവിഡ് മോയിസിന്റെ ടീം ഇപ്പോൾ മികച്ച ഫോമിലാണ്. അത്ര നല്ല ഫോമിൽ അല്ലാത്ത യുണൈറ്റഡിന് വെസ്റ്റ് ഹാമിനെ തടയുന്നത് അത്ര എളുപ്പമായിരിക്കില്ല.

ഇന്ന് പരിക്ക് കാരണം റാഷ്ഫോർഡ്, മാർഷ്യൽ, കവാനി, വാൻ ഡെ ബീക് എന്നിവർ ഒന്നും യുണൈറ്റഡ് നിരയിൽ ഉണ്ടാകില്ല. യുവതാരം അമദ് ദിയാലോ ആദ്യമായി പ്രീമിയർ ലീഗ് ആദ്യ ഇലവനിൽ എത്താൻ ഇന്ന് സാധ്യതയുണ്ട്. ദിയാലോ മിലാനെതിരെ ഗോൾ നേടിയിരുന്നു. വെസ്റ്റ് ഹാം നിരയിൽ ലിങാർഡ് ഉണ്ടാവില്ല. മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ലോണിൽ കളിക്കുന്ന താരമായതിനാൽ ഇന്ന് ലിങാർഡിന് കളിക്കാൻ ആവില്ല. ഇന്ന് വിജയിച്ചാൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് അഞ്ചാം സ്ഥാനത്തുള്ള വെസ്റ്റ് ഹാമുമായുള്ള പോയിന്റ് വ്യത്യാസം ഒമ്പതാക്കി ഉയർത്താൻ പറ്റും. അത് യുണൈറ്റഡിന്റെ ചാമ്പ്യൻസ് ലീഗ് യോഗ്യത ഏതാണ്ട് ഉറപ്പിക്കും.

Previous articleടോപ് ഓര്‍ഡറില്‍ മികച്ച പ്രകടനവുമായി മാധവ് കൗശിക്, അടിച്ച് തകര്‍ത്ത് അക്ഷ് ദീപ് നാഥ്
Next articleഎട്ടാം വിക്കറ്റ് കൂട്ടുകെട്ടിന്റെ പ്രതിരോധം തകര്‍ത്ത് റഷീദ് ഖാന്‍, ഷോണ്‍ വില്യംസ് പൊരുതുന്നു