മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രീസീസൺ പരിശീലനം ആരംഭിച്ചു

വരുന്ന സീസണായുള്ള ഒരുക്കം മാഞ്ചസ്റ്റർ യുണൈറ്റഡ് ആരംഭിച്ചു. ഇന്ന് മുതൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ട്രെയിനിങ് ഗ്രൗണ്ടായ കാരിങ്ടണിൽ ടീം അംഗങ്ങൾ റിപ്പോർട്ട് ചെയ്ത് തുടങ്ങി. യുവേഫ നാഷൺസ് ലീഗിൽ കളിച്ച താരങ്ങളും കോപ അമേരിക്കയുടെ ഭാഗമായുള്ളവരും ഒഴികെ ബാക്കി എല്ലാ താരങ്ങളും അടുത്ത ദിവസം തന്നെ ക്യാമ്പിൽ എത്തും.

ഒരാഴ്ചയോളം മാഞ്ചസ്റ്റർ യുണൈറ്റഡ് കാരിങ്ടണിൽ പരിശീലനം നടത്തും. അതിനു ശേഷം ടീം ഓസ്ട്രേലിയയിലേക്ക് പറക്കും. ഓസ്ട്രേലിയ, ചൈന, സിംഗപ്പൂർ, വെയിൽസ്, നോർവേ എന്നിവിടങ്ങിലായി ആറു സൗഹൃദ മത്സരങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീസീസൺ ടൂറിൽ കളിക്കും. പുതിയ സൈനിംഗ് ജെയിംസ് ടീമിനൊപ്പം ചേർന്നിട്ടുണ്ട്. എന്നാൽ വാൻ ബിസാക കുറച്ച് ദിവസം കഴിഞ്ഞ് മാത്രമേ ടീമിനൊപ്പം എത്തുകയുള്ളൂ.

July 13 vs Perth Glory
July 17 vs Leeds United
July 20 vs Inter Milan
July 25 vs Tottenham Hotspur
July 30 vs Kristiansund
August 3 vs AC Milan

Previous articleവെസ്റ്റ് ബ്രോമിന്റെ ഡിഫൻഡർ ഇനി വാറ്റ്ഫോർഡിൽ
Next articleആദ്യ റൗണ്ടിൽ അനായാസ ജയത്തോടെ നൊവാക്, വാവറിങ്ക, ആന്റേഴ്‌സൻ