“മാഞ്ചസ്റ്റർ യുണൈറ്റഡ് ആയിരുന്നു കോഡി ഗാക്പോയുടെ സ്വപ്നം, വാൻ ഡൈകിനെ കേട്ടാണ് ലിവർപൂളിൽ പോയത്”

Newsroom

കോഡി ഗാക്‌പോയുടെ സ്വപ്‌ന നീക്കം മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ഉള്ളതായിരുന്നു എന്നും അത് നടക്കാത്തതിനാൽ ആണ് താരം ലിവർപൂളിലേക്ക് പോയത് എന്നും മുൻ പിഎസ്‌വി കളിക്കാരനും പരിശീലകനുമായ റൂഡ് വാൻ നിസ്റ്റൽറൂയ്. ആഗസ്റ്റ് മുതൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ എറിക് ടെൻ ഹാഗുമായി ഗക്‌പോ ബന്ധപ്പെട്ടിരുന്നു‌. തന്റെ മുൻ ക്ലബ് എന്നതിൽ ഉപരി ഗാക്പോയ്ക്ക് യോജിച്ച ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ് തന്നെ ആയിരുന്നു എന്ന് നിസ്റ്റൽ റൂയ് പറഞ്ഞു.

ഗാക്പോ 23 02 08 17 20 36 858

യുണൈറ്റഡിൽ ചേരാൻ ഗാക്‌പോയ്ക്കും ആഗ്രഹം ഉണ്ടായിരുന്നു പക്ഷേ ജനുവരിയിൽ യുണൈറ്റഡ് താരത്തിനായി ഓഫർ ഒന്നും നൽകിയില്ല. വേനൽക്കാലം വരെ കാത്തിരിക്കാൻ ഞാൻ ഗാക്പോയെ ഉപദേശിച്ചിരുന്നു., ഗാക്‌പോ ഈ ഉപദേശം നിരസിക്കുകയും പകരം ലിവർപൂൾ കളിക്കാരനായ വിർജിൽ വാൻ ഡൈകിന്റെ ഉപദേശം പിന്തുടരുകയും ചെയ്തു എന്നും നിസ്റ്റൽറൂയ് പറയുന്നു. ലിവർപൂളിൽ എത്തിയ ഗാക്പോയ്ക്ക് ഇതുവരെ ഫോമിലേക്ക് ഉയരാൻ ആയിട്ടില്ല.