ശതകം നേടി സുദീപ് കുമാറും അനുസ്തുപ് മജുംദാറും, ബംഗാളിന് കൂറ്റന്‍ സ്കോര്‍

Sports Correspondent

Bengal
Download the Fanport app now!
Appstore Badge
Google Play Badge 1

ര‍ഞ്ജി ട്രോഫിയിൽ മധ്യ പ്രദേശിനെതിരെ ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ മികച്ച സ്കോര്‍ നേടി ബംഗാള്‍. 4 വിക്കറ്റ് നഷ്ടത്തിൽ 307 റൺസാണ് ബംഗാള്‍ നേടിയിട്ടുള്ളത്. സുദീപ് കുമാര്‍ ഗരാമിയും അനുസ്തുപ് മജുംദാറും നേടിയ ശതകങ്ങളാണ് ബംഗാളിനെ മുന്നോട്ട് നയിച്ചത്.

ഓപ്പണര്‍മാര്‍ 51 റൺസ് നേടിയ ശേഷം അടുത്തടുത്ത ഓവറുകളിൽ ഇരുവരെയും ബംഗാളിന് നഷ്ടമായപ്പോള്‍ 51/2 എന്ന നിലയിലേക്ക് വീണ ബംഗാളിനെ സുദീപ് – അനുസ്തൂപ് കൂട്ടുകെട്ട് 241 റൺസ് കൂട്ടുകെട്ടുമായി മുന്നോട്ട് നയിക്കുകയായിരുന്നു.

സുദീപ് 112 റൺസ് നേടിയപ്പോള്‍ അനുസ്തൂപ് 120 റൺസാണ് നേടിയത്. ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ മനോജ് തിവാരി 5 റൺസും ഷഹ്ബാസ് അഹമ്മദ് 6 റൺസും നേടിയാണ് ക്രീസിലുള്ളത്.

മധ്യ പ്രദേശിനായി അനുഭവ് അഗര്‍വാള്‍ രണ്ട് വിക്കറ്റ് നേടി.