ലോക പരാജയം!! പതിവിനു മാറ്റമില്ലാതെ ഒലെയിൽ വിശ്വസിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് വീണ്ടും നാണംകെട്ടു

20211120 222757

ഇടവേള കഴിഞ്ഞും മാറ്റങ്ങൾ ഇല്ലാതെ മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇന്ന് കുഞ്ഞന്മാരായ വാറ്റ്ഫോർഡിന് എതിരെയും മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെട്ടു. വാറ്റ്ഫോർഡിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ 4-1ന്റെ വിജയമാണ് വാറ്റ്ഫോർഡ് നേടിയത്. ഇന്ന് തുടക്കം മുതൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ദയനീയമായ പ്രകടനം ആണ് നടത്തിയത്. ഇന്ന് 9ആം മിനുട്ടിൽ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് പെനാൾട്ടി വഴങ്ങി. രണ്ടു തവണ ഡിഹിയ പെനാൾട്ടി തടഞ്ഞതു കൊണ്ടാണ് യുണൈറ്റഡ് തുടക്കത്തിൽ രക്ഷപ്പെട്ടത്.

പക്ഷെ യുണൈറ്റഡ് തുടർന്നും വാറ്റ്ഫോർഡിന് അവസരങ്ങൾ നൽകി കൊണ്ടേയിരുന്നു. 28ആം മിനുട്ടിൽ മുൻ യുണൈറ്റഡ് താരം ജോഷുവ കിംഗിലൂടെ വാറ്റ്ഫോർഡ് ലീഡ് എടുത്തു. ഇതിനു യുണൈറ്റഡിന് മറുപടി ഒന്നും നൽകാൻ ആയില്ല.44ആം മിനറ്റിൽ സാർ യുണൈറ്റഡിന്റെ വലയിൽ രണ്ടാം ഗോൾ നേടി.

രണ്ടാം പകുതിയുടെ തുടക്കത്തിൽ സബ്ബായി എത്തിയ വാൻ ഡെ ബീകിലൂടെ യുണൈറ്റഡ് ഒരു ഗോൾ മടക്കി. റൊണാൾഡോയുടെ അസിസ്റ്റിൽ ആയിരുന്നു വാബ് ഡെ ബീകിന്റെ ഗോൾ. പക്ഷെ അവസാനം പെഡ്രോയും ഡെന്നിസും കൂടെ ഗോൾ അടിച്ചതോടെ യുണൈറ്റഡ് പതനം പൂർത്തിയായി.

Previous articleഡോർട്ട്മുണ്ടിനു ജയം സമ്മാനിച്ചു റൂയിസ്, ഡോർട്ട്മുണ്ട് പോയിന്റ് ടേബിളിൽ ബയേണിനു തൊട്ടുപിറകിൽ
Next articleജെറാർഡ് അവതരിച്ചു, തോൽ‌വിയിൽ നിന്ന് കരകയറി ആസ്റ്റൺ വില്ല