ജെറാർഡ് അവതരിച്ചു, തോൽ‌വിയിൽ നിന്ന് കരകയറി ആസ്റ്റൺ വില്ല

Aston Villa Watkins Brighton

ആസ്റ്റൺ വില്ല പരിശീലകനായുള്ള ആദ്യ മത്സരത്തിൽ സ്റ്റീവൻ ജെറാർഡിന് ജയം. ബ്രൈറ്റനെ നേരിട്ട ആസ്റ്റൺ വില്ല ഏകപക്ഷീയമായ 2 ഗോളുകൾക്കാണ് ജയം സ്വന്തമാക്കിയത്. മത്സരത്തിന്റെ മുഖ്യ ഭാഗവും ഗോൾ രഹിതമായ മത്സരത്തിൽ കളി തീരാൻ 7 മിനിറ്റ് ബാക്കി നിൽക്കെ രണ്ട് ഗോൾ നേടിയാണ് ആസ്റ്റൺ വില്ല ജയം സ്വന്തമാക്കിയത്. തുടർച്ചയായ അഞ്ച് തോൽവികൾക്ക് ശേഷമാണ് ആസ്റ്റൺ വില്ല ഒരു ജയം സ്വന്തമാക്കുന്നത്.

ഗോൾ രഹിതമായ ആദ്യ പകുതിയിൽ ബ്രൈറ്റൻ ആസ്റ്റൺ വില്ലയെക്കാൾ മികച്ചു നിന്നെങ്കിലും ആദ്യ പകുതിയിൽ ഗോൾ കണ്ടെത്താൻ ഇരു ടീമുകൾക്കുമായില്ല. തുടർന്ന് മത്സരത്തിന്റെ 83മത്തെ മിനുറ്റിൽ വാറ്റ്കിൻസ് ആണ് ആസ്റ്റൺ വില്ലക്ക് വേണ്ടി ആദ്യ ഗോൾ നേടിയത്. അധികം താമസിയാതെ മിങ്‌സ് ആസ്റ്റൺ വില്ലയുടെ ലീഡ് ഇരട്ടിയാകുകയും ചെയ്തു.

Previous articleലോക പരാജയം!! പതിവിനു മാറ്റമില്ലാതെ ഒലെയിൽ വിശ്വസിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് വീണ്ടും നാണംകെട്ടു
Next articleവെസ്റ്റ് ഹാം കുതിപ്പിന് കടിഞ്ഞാണിട്ട് വോൾവ്സ്