ഒലെയുടെ നാളുകൾ അവസാനിച്ചു, മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനെ പുറത്താക്കാൻ തീരുമാനിച്ചു

20211121 072847
Credit: Twitter

ഇന്നലെ വാറ്റ്ഫോർഡിനോട് കൂടെ പരാജയപ്പെട്ടതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് അവരുടെ പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യറിനെ പുറത്താക്കാൻ തീരുമാനിച്ചു. ഇന്നലെ അഞ്ചു മണിക്കൂറോളം നടന്ന യുണൈറ്റഡ് മാനേജ്മെന്റിന്റെ ചർച്ചയ്ക്ക് ഒടുവിലാണ് ഒലെയെ പുറത്താക്കാനുള്ള തീരുമാനത്തിൽ എത്തിയത്. പുറത്താക്കൽ ആയല്ല സംയുക്തമായ തീരുമാനം ആയാകും ക്ലബ് ഈ പുറത്താക്കൽ ഔദ്യോഗികമായി പ്രഖ്യാപിക്കുക.

രണ്ടര സീസണു മുകളിൽ ഒലെ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായി ഉണ്ടായിരുന്നു. പലപ്പോഴും അദ്ദേഹത്തിന്റെ കീഴിലെ യുണൈറ്റഡിന്റെ പ്രകടനങ്ങൾ പ്രതീക്ഷ നൽകി എങ്കിലും ഈ സീസണിൽ കാര്യങ്ങൾ തീർത്തും അദ്ദേഹത്തിന്റെ കൈവിട്ടു പോയി. സൂപ്പർ താരങ്ങൾ വന്നിട്ടും വിജയങ്ങൾ നേടാൻ ഒലെയ്ക്ക് ആയില്ല. ലിവർപൂളിന് എതിരായ അഞ്ചു ഗോൾ പരാജയത്തോടെ തന്നെ ഒലെ പുറത്താകും എന്നാണ് കരുതിയത് എങ്കിലും മാനേജ്മെന്റ് ഒലെയ്ക്ക് ആവശ്യത്തിന് സമയം നൽകുക ആയിരുന്നു.

ഒലെയ്ക്ക് പകരം ആര് എന്നത് ഇനിയും യുണൈറ്റഡ് തീരുമാനിച്ചിട്ടില്ല. ഈ വരുന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ താൽക്കാലികമായി യുണൈറ്റഡ് ടെക്നിക്കൽ ഡയറക്ടർ ഫ്ലച്ചർ മാഞ്ചസ്റ്റർ യുണൈറ്റഡിനെ നയിക്കാൻ ആണ് സാധ്യത.

Previous articleലിവർപൂൾ തങ്ങളെക്കാൾ മികച്ച ടീം ആയിരുന്നു, ക്ലോപ്പും ആയി പ്രശ്നങ്ങൾ ഒന്നുമില്ല ~ മൈക്കിൾ ആർട്ടെറ്റ
Next articleദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലേക്ക് ഇഷാന്‍ കിഷനെയും ദീപക് ചഹാറിനെയും ഉള്‍പ്പെടുത്തി