ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലേക്ക് ഇഷാന്‍ കിഷനെയും ദീപക് ചഹാറിനെയും ഉള്‍പ്പെടുത്തി

Ishankishandeepakchahar

ഇപ്പോള്‍ ദേശീയ ടീമിൽ അംഗങ്ങളായ ദീപക് ചഹാറിനെയും ഇഷാന്‍ കിഷനെയും ദക്ഷിണാഫ്രിക്കയിലുള്ള ഇന്ത്യന്‍ ടീമിൽ ഉള്‍പ്പെടുത്തി. ന്യൂസിലാണ്ടുമായുള്ള ടി20 പരമ്പരയ്ക്ക് ശേഷം ഇരുവരും ദക്ഷിണാഫ്രിക്കയിലേക്ക് പറക്കും.

പ്രിയാംഗ് പഞ്ചൽ നയിക്കുന്ന ഇന്ത്യ എ ടീം ബ്ലൂംഫൊണ്ടൈനില്‍ എത്തിയിട്ട് ഏതാനും ദിവസങ്ങളായി. നവംബര്‍ 24ന് മുംബൈയിൽ നിന്ന് ഇരു താരങ്ങളും യാത്രയാകുമെന്നാണ് അറിയുന്നത്.

മൂന്ന് ചതുര്‍ദിന മത്സരങ്ങളിലാണ് ഇരു ടീമുകളും ഏറ്റുമുട്ടുക. ആദ്യ മത്സരം നവംബര്‍ 23ന് ആരംഭിയ്ക്കും.

Previous articleഒലെയുടെ നാളുകൾ അവസാനിച്ചു, മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനെ പുറത്താക്കാൻ തീരുമാനിച്ചു
Next articleഫ്ലെച്ചർ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ താൽക്കാലിക പരിശീലകനായേക്കും