ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ന്യൂകാസിലിനെതിരെ, ഇതെങ്കിലും വിജയിക്കുമോ

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് നിരാശ ഇന്നെങ്കിലും മാറുമോ എന്നാണ് ആരാധകർ ഉറ്റു നോക്കുന്നത്. പ്രീമിയർ ലീഗിൽ വിജയ വഴിയിലേക്ക് തിരികെ വരാൻ നോക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ന്യൂകാസിൽ യുണൈറ്റഡിനെ ആണ് നേരിടുന്നത്. ന്യൂകാസിലിന്റെ ഹോം ഗ്രൗണ്ടിൽ വെച്ചാണ് മത്സരം നടക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ സ്പർസിനോട് 6 ഗോൾ വഴങ്ങിയതിന്റെ ക്ഷീണത്തിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോഴും ഉള്ളത്.

ആറ് ഗോൾ വഴങ്ങിയ യുണൈറ്റഡിന്റെ പ്രധാന പ്രശ്നം ഡിഫൻസ് തന്നെയാണ്. ഹാരി മഗ്വയറിന്റെ ഇംഗ്ലണ്ടിനായുള്ള പ്രകടനങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആശങ്ക കൂട്ടുകയേ ചെയ്തിട്ടുണ്ടാകു. മഗ്വയറിന് ഒലെ വിശ്രമം നൽകുമോ എന്നത് ആകും എല്ലാവരും ഉറ്റു നോക്കുന്നത്. ഇനി വലിയ മത്സരങ്ങൾ വരുന്നതിനാൽ ഇന്ന് വിശ്രമം നൽകി മഗ്വയറിന്റെ സമ്മർദ്ദം കുറക്കണം എന്ന് ഫുട്ബോൾ നിരീക്ഷകർ പറയുന്നുണ്ട്. റെഡ് കാർഡ് വാങ്ങിയ മാർഷ്യൽ ഇല്ല എന്നതും യുണൈറ്റഡിന് പ്രശ്നമാകും.

വാൻ ഡെ ബീക് ഇന്ന് ആദ്യ ഇലവനിൽ എത്തുമെന്നാണ് കരുതുന്നത്. പുതിയ സൈനിംഗ് ആയ ടെല്ലെസും ആദ്യ ഇലവനിൽ എത്തും. എന്നാൽ കവാനി, പെല്ലിസ്ട്രി എന്നിവർ ഇന്ന് സ്ക്വാഡിനൊപ്പം ഉണ്ടാവില്ല. ടെല്ലസ് ഇറങ്ങുന്നത് കൊണ്ട് തന്നെ യുണൈറ്റഡ് 3 സെന്റർ ബാക്ക് എന്ന നിലയിലേക്ക് പോയി ടെല്ലെസിനെ വിങ്ങ് ബാക്ക് ആക്കാനും സാധ്യതയുണ്ട്.

എന്തായാലും ഇന്ന് മാഞ്ചസ്റ്ററിൽ നിന്ന് ഒരു പ്രതികരണമാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. മികച്ച ഫോമിൽ ഉള്ള ന്യൂകാസിലിനെ അവരുടെ ഗ്രൗണ്ടിൽ ചെന്ന് തോൽപ്പിക്കുക അത്ര എളുപ്പവുമല്ല. രാത്രി 12.30നാണ് മത്സരം നടക്കുന്നത്.

Advertisement