വെങർക്ക് ഏത് സമയത്ത് വേണമെങ്കിലും എമിറേറ്റ്‌സ് സ്റ്റേഡിയത്തിലേക്ക് വരാമെന്നു ആർട്ടെറ്റ

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

ആഴ്സണലിന്റെ ഇതിഹാസപരിശീലകൻ ആഴ്‌സനെ വെങറെ എമിറേറ്റ്‌സ് സ്റ്റേഡിയത്തിലേക്ക് സ്വാഗതം ചെയ്തു ആഴ്സണൽ പരിശീലകൻ മൈക്കിൾ ആർട്ടെറ്റ. ഈ അടുത്ത് നൽകിയ ഒരു അഭിമുഖത്തിൽ തനിക്ക് എമിറേറ്റ്സ് സ്റ്റേഡിയത്തിലേക്ക് ഒരു ആരാധകൻ ആയി എങ്കിലും മടങ്ങി വരാനുള്ള ആഗ്രഹം വെങർ പ്രകടിപ്പിച്ചിരുന്നു. എന്നാൽ നിലവിലെ പരിശീലകനു അത് സമ്മർദ്ദം നൽകും എങ്കിൽ തനിക്ക് അത് ചെയ്യാൻ താല്പര്യമില്ലെന്നും ഫ്രഞ്ച് പരിശീലകൻ വ്യക്തമാക്കിയിരുന്നു. അതിനു മറുപടി എന്നോണം ആണ് വെങറെ ആർട്ടെറ്റ സ്റ്റേഡിയത്തിലേക്ക് സ്വാഗതം ചെയ്തത്. ആഴ്സണലിൽ വെങർക്കുള്ള പ്രാധാന്യം എടുത്ത് പറഞ്ഞ ആർട്ടെറ്റ വെങറുടെ സാന്നിധ്യം തങ്ങൾക്ക് വലിയ പ്രചോദനം ആവും എന്നും വ്യക്തമാക്കി.

തന്റെ ജീവിതത്തിൽ വളരെ പ്രാധാന്യമുള്ള വ്യക്തി ആണ് വെങർ എന്നു പറഞ്ഞ ആർട്ടെറ്റ വെങറിൽ നിന്നു തനിക്ക് ഇനിയും ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട് എന്നും വ്യക്തമാക്കി. അതിനാൽ തന്നെ വെങറിന്റെ സാന്നിധ്യം തനിക്ക് വലിയ ഗുണം ചെയ്യും എന്നും ആർട്ടെറ്റ പ്രത്യാശിച്ചു. ആഴ്സണൽ ഫുട്‌ബോൾ ക്ലബ് ഇന്നത്തെ നിലയിൽ എത്താൻ വലിയ പങ്ക് വഹിച്ച വ്യക്തിയാണ് വെങർ എന്നു പറഞ്ഞ ആർട്ടെറ്റ വെങറിന്റെ ഉൾക്കാഴ്ചയും പരിശ്രമങ്ങളും ക്ലബിന് ഒരിക്കലും മറക്കാൻ ആവില്ലെന്നും കൂട്ടിച്ചേർത്തു. വെങർക്ക് കീഴിൽ ആഴ്‌സണലിൽ കളിച്ച പരിചയമുള്ള ആർട്ടെറ്റ വെങർക്ക് കീഴിൽ ആഴ്സണൽ ക്യാപ്റ്റൻ കൂടിയായിരുന്നു.