മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ സീസണായുള്ള ഹോം ജേഴ്സിയുടെ ചിത്രങ്ങൾ ഇന്റർനെറ്റിൽ ചോർന്നു. പുതിയ ജേഴ്സി സ്പോൺസർ ആയി ടീം വ്യൂവർ എത്തിയ ശേഷമുള്ള ആദ്യ ഹോമ്മ് ജേഴ്സി ആണിത്. അഡിഡാസ് ഒരുക്കുന്ന ജേഴ്സി ഈ ആഴ്ച തന്നെ യുണൈറ്റഡ് ഔദ്യോഗികമായി റിലീസ് ചെയ്യാൻ സാധ്യതയുണ്ട്. യുണൈറ്റഡിന്റെ ക്ലാസിക് കിറ്റുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കൊണ്ടാണ് ജേഴ്സി ഒരുക്കിയിരിക്കുന്നത്. ജേഴ്സി ചിത്രങ്ങളിൽ പോൾ പോഗ്ബ ഉണ്ട് എന്നത് താരം ക്ലബ് വിടില്ല എന്ന സൂചന നൽകുന്നു. ജേഴ്സിയുടെ മികച്ച ചിത്രങ്ങൾക്കായി യുണൈറ്റഡ് ആരാധകർ കാത്തിരിക്കുകയാണ്. സ്പോൺസർ മാറിയത് കൊണ്ട് തന്നെ പതിവിൽ നിന്നും ഏറെ വൈകിയാണ് യുണൈറ്റഡിന്റെ ജേഴ്സി റിലീസ് നടക്കുന്നത്.