മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനെ രൂക്ഷമായി വിമർശിച്ച് മുൻ യുണൈറ്റഡ് താരം ഗാരി നെവിൽ. മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു നല്ല ടീമല്ല എന്നും ഒരു ടീമാകാതെ അവർക്ക് ഒന്നും വിജയിക്കാൻ കഴിയില്ല എന്നും നെവിൽ പറഞ്ഞു.
താൻ ഇപ്പോഴും അവരെ കാണുന്നത് ചില നിമിഷങ്ങളിലെ മികവ് കൊണ്ട് മത്സരങ്ങൾ ജയിക്കുന്ന ഒരു ടീമായാണ്. ചെൽസി, ലിവർപൂൾ, മാൻ സിറ്റി എന്നിവയെ നോക്കുമ്പോൾ അവർ ടീമുകളാണ് നമ്മുക്ക് തോന്നും. അവർ ടീമായി പ്രകടനങ്ങൾ നടത്തുന്നു. യുണൈറ്റഡ് ഒരിക്കലും അങ്ങനെ ഒരു ടീമാണെന്ന് പറയാൻ പറ്റില്ല. ഒലെ അവരെ ഒരു ടീമാക്കിയെ പറ്റു. നെവിൽ പറഞ്ഞു.
“അവർ ഒരു ടീമായി ഒത്തുചേർന്ന് ഒരു കളി ശൈലി ഉണ്ടാക്കേണ്ടതുണ്ട്. എന്നാൽ മാത്രമെ നന്നായി കളിക്കാത്തപ്പോഴും നിങ്ങൾക്ക് ഫലങ്ങൾ ലഭിക്കുകയുള്ളൂ. അല്ലായെങ്കിൽ വില്ലയ്‌ക്കെതിരായ പോലുള്ള ദിവസങ്ങൾ ആവർത്തിക്കും” നെവിൽ പറഞ്ഞു. സിറ്റിയും ചെൽസിയും പിറകിൽ നിന്ന് അറ്റാക്ക് ബിൽഡ് ചെയ്ത് വരുമ്പോൾ എന്തെങ്കിലും സംഭവിക്കും എന്ന് നമ്മുക്ക് അറിയാം. എന്നാൽ യുണൈറ്റഡ് പിറകിൽ നിന്ന് കളിച്ച് വരുമ്പോൾ എന്തും സംഭവിക്കാം എന്ന അവസ്ഥയാണ്. അദ്ദേഹം പറഞ്ഞു. ഇത്രയും സൂപ്പർ താരങ്ങൾ ഉള്ള സ്ക്വാഡ് കിരീടം നേടിയെ പറ്റു എന്നും നെവിൽ പറഞ്ഞു.