ഷഫാലി വർമ്മയും രാധ യാദവും സിഡ്‌നി സിക്സേഴ്സിൽ

Shefali Varma Radha Yadhav

ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരങ്ങളായ ഷഫാലി വർമ്മയും രാധ യാദവും വനിതകളുടെ ബിഗ് ബാഷ് ടൂർണമെന്റിൽ സിഡ്‌നി സിക്സേഴ്സിന് വേണ്ടി കളിക്കും. ഒക്ടോബർ 14ന് ആരംഭിക്കുന്ന വനിതകളുടെ ബിഗ് ബാഷിലേക്കാണ് ഇന്ത്യൻ താരങ്ങളെ സിഡ്‌നി സിക്സേഴ്സ് സ്വന്തമാക്കിയത്.

നിലവിൽ ഐ.സി.സി ടി20 റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുള്ള 17 കാരിയായ ഷഫാലി വർമ്മയുടെ ബിഗ് ബാഷിലെ അരങ്ങേറ്റം കൂടിയാവും ഇത്. അതെ സമയം നിലവിൽ നാല് സ്പിന്നർമാരുള്ള സിഡ്‌നി സിക്‌സേഴ്സിലെ പുതിയ സ്പിന്നറാവും രാധ യാദവ്. കഴിഞ്ഞ ദിവസം ഇന്ത്യൻ താരങ്ങളായ സ്‌മൃതി മന്ദനയും ദീപ്തി ശർമ്മയും ബിഗ് ഭാഷയിലെ മറ്റൊരു ടീമായ സിഡ്‌നി തണ്ടേഴ്സിൽ ചേർന്നിരുന്നു.

Previous articleബാറ്റ്സ്മാന്മാര്‍ക്ക് തന്റെ സ്ലോ ബോള്‍ മനസ്സിലാക്കുവാന്‍ സാധിക്കില്ലെങ്കില്‍ ബൗളര്‍ക്കും അത് സാധിക്കില്ലെന്ന് കരുതി – തന്റെ ഹാട്രിക്കിനെക്കുറിച്ച് ഹര്‍ഷൽ പട്ടേൽ
Next articleമാഞ്ചസ്റ്റർ യുണൈറ്റഡിനെ ഒരു ടീമാക്കി മാറ്റാതെ ഒലെയ്ക്ക് രക്ഷയില്ല” – നെവിൽ