മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ സീസണായുള്ള ഹോം ജേഴ്സി പ്രകാശനം ചെയ്തു. പുതിയ ജേഴ്സി സ്പോൺസർ ആയി ടീം വ്യൂവർ എത്തിയ ശേഷമുള്ള ആദ്യ ഹോം ജേഴ്സി ആണി. അഡിഡാസ് ആണ് ജേഴ്സി ഒരുക്കുന്നത്. യുണൈറ്റഡിന്റെ ക്ലാസിക് കിറ്റുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കൊണ്ടാണ് ജേഴ്സി ഒരുക്കിയിരിക്കുന്നത്. സ്പോൺസർ മാറിയത് കൊണ്ട് തന്നെ പതിവിൽ നിന്നും ഏറെ വൈകിയാണ് യുണൈറ്റഡിന്റെ ജേഴ്സി റിലീസ് ചെയ്തത്.