വിജയ പാതയിലേക്ക് തിരികെയെത്താൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ഫുൾഹാമിനെതിരെ

20210120 011548
Credit: Twitter
- Advertisement -

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഫുൾഹാമിനെ നേരിടും. ക്രേവൻ കോട്ടേജിൽ നടക്കുന്ന മത്സരം ഇന്ന് ഇന്ത്യൻ സമയം രാത്രി 1.30നാണ് നടക്കുക. കഴിഞ്ഞ മത്സരത്തിൽ ആൻഫീൽഡിൽ ലിവർപൂളിനോട് സമനില വഴങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് വിജയിക്കാൻ ഉറപ്പിച്ചാകും ഇറങ്ങുന്നത്. എവേ ഗ്രൗണ്ടിലെ മികച്ച ഫോമിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രതീക്ഷ വെക്കുന്നത്.

ആൻഫീൽഡിൽ ഇറങ്ങിയ ടീമിൽ നിന്ന് കാര്യമായ മാറ്റങ്ങൾ ഒലെ ഇന്ന് വരുത്തിയേക്കും. കവാനി, ടെല്ലസ്, മാറ്റിച് എന്നിവരൊക്കെ ഇന്ന് ആദ്യ ഇലവനിൽ മടങ്ങിയെത്തും എന്നാണ് കരുതുന്നത്. വിജയിച്ച് ഒന്നാം സ്ഥാനം നിലനിർത്തുക ആകും മാഞ്ചസ്റ്ററിന്റെ ലക്ഷ്യം. ഒരു മത്സരം തോറ്റാൽ തന്നെ ഒന്നാം സ്ഥാനം നഷ്ടമാകുന്ന അവസ്ഥയിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ ഉള്ളത്. ലീഗിൽ ഈ സീസണിൽ ആകെ രണ്ടു വിജയം മാത്രമുള്ള ടീമാണ് ഫുൾഹാം.

Advertisement