“ഈ സീസൺ മറക്കാം, മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരാൻ താല്പര്യമുള്ളവർ മാത്രം നിന്നാൽ മതി” – ഡിഹിയ

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഈ സീസൺ ദയനീയമായിരുന്നു എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾ കീപ്പർ ഡേവിഡ് ഡി ഹിയ. ഈ സീസൺ മറക്കാനാണ് താൻ ആഗ്രഹിക്കുന്നത്. അത്ര ദുരന്തമായിരുന്നു. ഡി ഹിയ പറഞ്ഞു. താൻ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തന്നെ തുടരും എന്നും നല്ല കാര്യങ്ങൾ അടുത്ത സീസണിൽ നടക്കും എന്ന് പ്രതീക്ഷിക്കാം എന്നും യുണൈറ്റഡ് ഗോൾ കീപ്പർ സീസണിലെ അവസാന മത്സരത്തിനു ശേഷം പറഞ്ഞു.

മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ് വിടാൻ താല്പര്യമുള്ളവർക്ക് ഒക്കെ ക്ലബ് വിടാം എന്ന് ഡി ഹിയ പറഞ്ഞു. ഈ ക്ലബിൽ നിൽക്കാൻ താല്പര്യമുള്ള ഈ ക്ലബിനോട് സ്നേഹമുള്ളവർ മാത്രം നിന്നാൽ മതി എന്നും ഡി ഹിയ പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഈ സീസണിലെ ഏറ്റവും മികച്ച താരമായിരുന്നു ഡി ഹിയ.