വിരമിക്കുമോ ഇല്ലയോ എന്ന തീരുമാനം ഉടൻ എന്ന് ഇബ്ര, കിരീട നേട്ടം മിനോ റൈയോളക്ക് സമർപ്പിക്കുന്നു

20220523 020745

തന്റെ സീരി എ കിരീട നേട്ടം മരണപ്പെട്ട ഫുട്ബോൾ ഏജന്റ് മിനോ റൈയോളക്ക് സമർപ്പിക്കുന്നു എന്ന് ഇബ്രാഹിമോവിച്. തനിക്ക് ഒപ്പം എന്നും ഉണ്ടായിരുന്ന സുഹൃത്താണ് റൈയോള. ആദ്യമായാമണ് മിനോ ഇല്ലാതെ താൻ കിരീടം നേടുന്നത് എന്നും ഇബ്ര പറഞ്ഞു. ഇബ്രഹിമോവിച് താൻ വിരമിക്കുമോ കളി തുടരുമോ എന്ന തീരുമാനം ഉടൻ എടുക്കും എന്നും പറഞ്ഞു.

ആരോഗ്യം നല്ലതാണെന്ന് തോന്നുക ആണെങ്കിൽ ഞാൻ കളിക്കുന്നത് തുടരും. ഇപ്പോൾ തന്നെ ശാരീരികമായി പല പ്രശ്നങ്ങളും അലട്ടുന്നുണ്ട്. ഇബ്ര പറഞ്ഞു. തീരുമാനം എന്തായാലും ഉടൻ ഉണ്ടാകും എന്ന് അദ്ദേഹം പറഞ്ഞു.

ഇബ്രഹിമോവിച് ഫുട്ബോളിൽ നിന്ന് വിരമിക്കുക ആണെങ്കിൽ അദ്ദേഹം ഫുട്ബോൾ ലോകത്തെ സൂപ്പർ ഏജന്റായി മാറും എന്നാണ് വാർത്തകൾ വരുന്നത്. മിനോ റൈയോളയുടെ ഏജൻസിയുടെ ഭാഗമാകാൻ ഇബ്ര ചർച്ചകൾ നടത്തുന്നതായാണ് വിവരങ്ങൾ.

മിനോ റൈയോള പോയതോടെ മുഖം നഷ്ടപ്പെട്ട ഏജൻസിയുടെ മുഖമായി ഇബ്ര മാറിയേക്കും. ഇബ്രയുടെയും ഏജന്റായിരുന്നു റൈയോള. റൈയോള ജീവിച്ചിരിക്കുന്ന സമയത്ത് തന്നെ ഇബ്ര റൈയോളയുടെ ഏജൻസിയിൽ ചേരുന്നതുമായി സംബന്ധിച്ച ചർച്ചകൾ നടത്തിയിരുന്നു.

Previous articleബൗബകർ കമാര ആസ്റ്റൺ വില്ലയുടെ താരമാകും
Next article“ഈ സീസൺ മറക്കാം, മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരാൻ താല്പര്യമുള്ളവർ മാത്രം നിന്നാൽ മതി” – ഡിഹിയ