മാഞ്ചസ്റ്റർ യുണൈറ്റഡിലും കൊറോണ വ്യാപനം

20211212 220755

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാമ്പിലും കൊറോണ വ്യാപനം. ഇന്ന് ക്ലബിലെ ചില താരങ്ങൾക്കും സ്റ്റാഫുകൾക്കും കൊറൊണ പോസിറ്റീവ് ആയതിനെ തുടർന്ന് ഇന്നത്തെ ടീം ട്രെയിനിങ് ഉപേക്ഷിച്ചു. കൊറോണ പോസിറ്റീവ് ആയ താരങ്ങളെയും സ്റ്റാഫുകളെയും ക്ലബ് വീട്ടിലേക്ക് ഐസൊലേഷനിൽ അയച്ചു. ഇന്ന് താരങ്ങൾ എല്ലാം ഒറ്റയ്ക്ക് ഒറ്റയ്ക്ക് ആണ് പരിശീലനം നടത്തിയത്. ഈ കൊറണ വ്യാപനം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മറ്റന്നാൾ നടക്കുന്ന ബ്രെന്റ്ഫോർഡിന് എതിരായ മത്സരം അനിശ്ചിതത്വത്തിൽ ആക്കിയിരിക്കുകയാണ്. നോർവിചിന് എതിരെ കളിച്ച ഒരു താരത്തിന് കൊറോണ പോസിറ്റീവ് അല്ല എന്നാണ് റിപ്പോർട്ടുകൾ .

Previous articleവെസ്റ്റ് ഹാമിനു മുന്നിൽ ബസ് പാർക്ക് ചെയ്ത് ബേർൺലി
Next articleഒസാസുനക്ക് മുന്നിലും ബാഴ്സലോണ പതറി