വെസ്റ്റ് ഹാമിനു മുന്നിൽ ബസ് പാർക്ക് ചെയ്ത് ബേർൺലി

20211212 214433

പ്രീമിയർ ലീഗിലെ നാലാം സ്ഥാനക്കാരായ വെസ്റ്റ് ഹാമിന് സമനില. ടർഫ് മൂറിൽ നടന്ന മത്സരത്തിൽ ബേർൺലി ആണ് വെസ്റ്റ് ഹാമിനെ തളച്ചത്. തീർത്തും ഡിഫൻസിൽ ഊന്നി കളിച്ച ബേർൺലി ഗോൾ രഹിത സമനിലയാണ് നേടിയത്. 16 ഷോട്ടുകൾ വെസ്റ്റ് ഹാം തൊടുത്തു എങ്കിലും വലയിൽ ഒന്നും എത്തിയില്ല. ടാർഗറ്റിലേക്ക് പോകുന്ന ഷോട്ടുകൾ ഒക്കെ നിക് പോപ് തടയുകയും ചെയ്തു. സമനില ആണെങ്കിലും വെസ്റ്റ് ഹാം ലീഗിൽ നാലാമത് തന്നെ നിൽക്കുന്നു. മോയ്സിന്റെ ടീമിന് 28 പോയിന്റാണ് ഉള്ളത്. 11 പോയിന്റുമായി ബേർൺലി ഇപ്പോഴും റിലഗേഷൻ സോണിലാണ്.

Previous articleയൂറോപ്പിലെ ക്ഷീണം ന്യൂകാസിലിനു മേൽ തീർത്ത് ലെസ്റ്റർ സിറ്റി
Next articleമാഞ്ചസ്റ്റർ യുണൈറ്റഡിലും കൊറോണ വ്യാപനം