“200 മില്യൺ ഉണ്ട്, ഉദ്ദേശിക്കുന്ന താരങ്ങളെ ഒക്കെ ടീമിലേക്ക് എത്തിക്കും” – മാഞ്ചസ്റ്റർ യുണൈറ്റഡ് ചീഫ് എക്സിക്യൂട്ടീവ്

മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ ട്രാൻസ്ഫർ വിൻഡോയിൽ പിറകോട്ട് പോകില്ല എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ ചീഫ് എക്സിക്യൂട്ടീവ് റിച്ചാർഡ് അർനോൾഡ്‌. 200 മില്യൺ ഈ ട്രാൻസ്ഫർ വിൻഡോയിൽ ചിലവഴിക്കാനായി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കയ്യിൽ ഉണ്ട് എന്നും ഉദ്ദേശിക്കുന്ന ടാർഗറ്റുകൾ ഒക്കെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കും എന്നും അർനോൾഡ് പറഞ്ഞു.

ഡിയോങ്ങിനെ സ്വന്തമാക്കാനുള്ള പണം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കയ്യിൽ ഉണ്ട്. പണം അല്ല ആ ട്രാൻസ്ഫറിൽ പ്രശ്നം എന്നും വേറെ ചില കടമ്പകൾ കടക്കാനുണ്ട് എന്നും അർനോൾഡ് പറയുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിയോങ്ങിന്റെ പിറകിൽ പോയി മറ്റു താരങ്ങളെ നഷ്ടപ്പെടുത്തില്ല എന്നും അർനോൾഡ് പറഞ്ഞു. അവസാന കുറേ വർഷങ്ങളിൽ ടീം താരങ്ങളെ എത്തിച്ച രീതി തൃപ്തികരമല്ല എന്നും ഇത്തവണ അങ്ങനെ ഉണ്ടാകില്ല എന്നും പുതിയ ചീഫ് എക്സിക്യൂട്ടീവ് പറഞ്ഞു.