മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ചെൽസിക്ക് എതിരെ, ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിക്കാൻ ഒരു സമനില മതി

Newsroom

Picsart 23 05 25 00 34 23 668
Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ചെൽസിയെ നേരിടും. ഓൾഡ്ട്രാഫോർഡിൽ നടക്കുന്ന മത്സരത്തിൽ ചെൽസിയെ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നേരിടുന്നത്‌. ചാമ്പ്യൻസ് ലീഗ് യോഗ്യത ഏതാണ്ട് ഉറപ്പിച്ച മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒരു പോയിന്റ് കൂടെ മതി കാര്യങ്ങൾ ഉറപ്പിക്കാൻ. ഇന്ന് രാത്രി 12.30നാണ് മത്സരം. ഓൾഡ്ട്രാഫോർഡിൽ മികച്ച ഫോമിൽ കളിക്കുന്നത് കൊണ്ട് തന്നെ യുണൈറ്റഡിനകും ഇന്ന് മുൻതൂക്കം.

മാഞ്ചസ്റ്റർ 23 05 25 00 34 46 312

ഈ മത്സരം ഉൾപ്പെടെ രണ്ടു മത്സരങ്ങൾ മാത്രമാണ് ഇരുടീമുകൾക്കും ഇനി ലീഗിൽ ബക്കിയുള്ളത്. മോശം ഫോമിൽ ഉള്ള ചെൽസിക്ക് ഇത് അഭിമാന പോരാട്ടം മാത്രമാണ്. ലമ്പാർഡ് താൽക്കാലിക ചുമതലയേറ്റ ശേഷം ഒരു വിജയം മാത്രമാണ് ചെൽസി ഇതുവരെ നേടിയത്‌‌. മാഞ്ചസ്റ്റർ യുണൈറ്റഡ് അവസാന മത്സരത്തിൽ ബൗണ്മതിനെ തോൽപ്പിച്ച് നല്ല ഫോമിലാണ് വരുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ക്വാഡിലേക്ക് ഇന്ന് റാഷ്ഫോർഡ് തിരികെയെത്താൻ സാധ്യതയുണ്ട്.

ചെൽസി 43 പോയിന്റുമായി ലീഗിൽ 12ആം സ്ഥാനത്താണ് ഉള്ളത്. മാഞ്ചസ്റ്റർ യുണൈറ്റഡ് 69 പോയിന്റുമായി നാലാം സ്ഥാനത്തും. ഇന്ന് വിജയിച്ചാൽ യുണൈറ്റഡിന് ന്യൂകാസിലിനെ തോൽപ്പിച്ച് മൂന്നാം സ്ഥാനത്തേക്ക് എത്താം.