റാബിയോയെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമിക്കും

Newsroom

Picsart 23 05 24 22 41 26 323
Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിന്റെ മധ്യനിരയിലേക്ക് വീണ്ടും റാബിയോയെ പരിഗണിക്കുന്നു. 27കാരനായ ഫ്രഞ്ച് താരം ഈ സമ്മറിൽ ഫ്രീ ഏജന്റാകും. കഴിഞ്ഞ സമ്മറിലും യുണൈറ്റഡ് അഡ്രിയൻ റാബിയോയെ സ്വന്തമാക്കാൻ ശ്രമിച്ചിരുന്നു. അന്ന് ആ ട്രാൻസ്ഫർ നടന്നില്ല. ടെൻ ഹാഗ് ഇപ്പോഴും റാബിയോയെ ടീമിലേക്കെത്തിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു.

റാബിയോ 23 05 24 22 41 21 156

യുവന്റസിന് റാബിയോക്ക് ഒരു പുതിയ കരാർ നൽകാൻ ശ്രമിച്ചിരുന്നു എങ്കിലും താരം ഇറ്റലിയിൽ തുടരാൻ താല്പര്യപ്പെടുന്നില്ല. ഈ സീസണിൽ യുവന്റസിനായി നല്ല പ്രകടനം കാഴ്ചവെച്ചതിന് ഒപ്പം റാബിയോ ഫ്രാൻസിനായി ലോകകപ്പിലും നല്ല കളി കളിച്ചിരുന്നു. 2019 ജൂലൈയിൽ അലയൻസ് സ്റ്റേഡിയത്തിൽ എത്തിയ റാബിയോ യുവന്റസിനായി 150ൽ അധികം മത്സര മത്സരങ്ങൾ കളിച്ചിട്ടുണ്ട്.