ഒഡീഷ എഫ് സിയുടെ സോൾ ക്രെസ്പോ ഈസ്റ്റ് ബംഗാളിലേക്ക്

Newsroom

ഇന്ത്യൻ സൂപ്പർ ലീഗിക് കഴിഞ്ഞ സീസണിൽ ഒഡീഷ എഫ് സിക്കായി മികച്ച പ്രകടനം കാഴ്ചചെച്ച സൗൾ ക്രെസ്പോയെ ഈസ്റ്റ് ബംഗാൾ എഫ്‌സി സ്വന്തമാക്കും. ഒരു സീസൺ നീണ്ടുനിൽക്കുന്ന ഡീലിൽ സ്പാനിഷ് മിഡ്‌ഫീൽഡർ ഈസ്റ്റ് ബംഗാളിൽ എത്തും എന്ന് Halfway Football റിപ്പോർട്ട് ചെയ്യുന്നു.

Picsart 23 05 24 21 49 50 000

ഒഡീഷ എഫ്‌സിക്കായി സൗൾ 18 ഐ‌എസ്‌എൽ മത്സരങ്ങൾ കളിച്ചിരുന്നു. 3 സൂപ്പർ കപ്പ് മത്സരങ്ങൾ, 5 ഡ്യൂറൻഡ് കപ്പ് മത്സരങ്ങൾ എന്നിവയും താരം ഇന്ത്യയിൽ കളിച്ചു. ആകെ 26 മത്സരങ്ങളിൽ നിന്ന് അദ്ദേഹം 3 തവണ ഗോൾ നേടുകയും ചെയ്തു. സ്പെയിനിലെ പോൺഫെറാഡയിൽ നിന്നുള്ള 26 കാരനായ മിഡ്ഫീൽഡർ 2010-ൽ സ്പാനിഷ് ടീമായ എസ്ഡി പോൺഫെറാഡിനയുടെ യൂത്ത് സെറ്റപ്പിലൂടെ ആണ് കരിയർ ആരംഭിച്ചത്‌. ലിഗ 2വിലും കോപ്പ ഡെൽ റേയിലും കളിച്ച പരിചയസമ്പത്തും അദ്ദേഹത്തിനുണ്ട്.