സൗഹൃദ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ബേർൺലിയെ തോൽപ്പിച്ചു

20210817 194857

ഇന്ന് ഓൾഡ്ട്രാഫോർഡിൽ നടന്ന സൗഹൃദ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ബേർൺലിയെ പരാജയപ്പെടുത്തി. ഇന്ന് കാണികൾക്ക് പ്രവേശനമില്ലാതെ അടച്ചിട്ട സ്റ്റേഡിയത്തിൽ ആയിരുന്നു മത്സരം നടന്നത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരിന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയം. മാഞ്ചസ്റ്റർ യുണൈറ്റഡിനായി സാഞ്ചോ ഇന്ന് ആദ്യ ഇലവനിൽ ഉണ്ടായിരുന്നു. എന്നാൽ വരാനെ ഇന്നത്തെ മത്സരത്തിൽ ഉണ്ടായിരുന്നില്ല. പ്രീസീസണിൽ അധികം മത്സരം ലഭിക്കാത്ത താരങ്ങളുടെ ഫിറ്റ്നെസ് വർധിപ്പിക്കാൻ ആയിട്ടാണ് ഇന്ന് ഒരു സൗഹൃദ മത്സരം വെച്ചത്.

ഫോർവേഡ് മാർഷ്യൽ, അറ്റാക്കിംഗ് താരം ലിംഗാർഡ്, മധ്യനിര താരം ഫ്രെഡ് എന്നിവരാണ് ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഗോൾ നേടിയത്. കൊറോണ ബാധിച്ചതിനു ശേഷമുള്ള ലിംഗാർഡിന്റെ ആദ്യ മത്സരമായിരുന്നു ഇത്. ദീർഘകാലമായി പരിക്ക് കാരണം പുറത്തായിരുന്ന ഫിൽ ജോൺസും ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിനായി കളിച്ചു. ഞായറാഴ്ച പ്രീമിയർ ലീഗിൽ സൗതാമ്പ്ടണെ നേരിടാൻ ഒരുങ്ങുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്.

Previous articleലോകടെല്ലി ഇനി യുവന്റസിന്റെ താരം, ഇറ്റാലിയൻ മധ്യനിരതാരത്തെ സ്വന്തമാക്കിയത് 35 മില്യണ്
Next articleപുജാരയും രഹാനെയും വിമര്‍ശനങ്ങള്‍ മറുപടി നല്‍കുന്ന പ്രകടനമാണ് പുറത്തെടുത്തത്