മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അടുത്ത സീസണിലെ എവേ ജേഴ്സി ഔദ്യോഗികമായി പുറത്തിറക്കി. അഡിഡാസ് ഡിസൈൻ ചെയ്തിരിക്കുന്ന എവേ ജേഴ്സി ആണ് ഇപ്പോൾ യുണൈറ്റഡ് പുറത്തിറക്കിയിരിക്കുന്നത്. ഹോം ജേഴ്സി നേരത്തെ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് പുറത്തിറക്കിയിരുന്നു. ഇന്ന് മുതൽ ഹോം ജേഴ്സിയും എവേ ജേഴ്സിയും ഓൺലൈൻ ഷോപ്പുകളിൽ എത്തും. കറുപ്പ് നിറത്തിൽ ഉള്ള ഡിസൈനിലാണ് അഡിഡാസ് ജേഴ്സി ഒരുക്കിയിരിക്കുന്നത്. യൂറോപ്പ ലീഗ് മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ ജേഴ്സി അണിയാൻ സാധ്യതയുണ്ട്. നാളെ യൂറോപ്പ സെമിയിൽ സെവിയ്യയെ നേരിടാൻ ഇരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്.
Download the Fanport app now!