മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ട്രാൻസ്ഫർ നയത്തെ ചോദ്യം ചെയ്ത് ഡേവിഡ് മോയസ്

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ട്രാൻസ്ഫർ നയങ്ങളെ ചോദ്യം ചെയ്ത് മുൻ പരിശീലകൻ ഡേവിഡ് മോയസ് രംഗത്ത്. ഇതിഹാസ പരിശീലകൻ അലക്സ് ഫെർഗുസണ് ശേഷം ക്ലബ് ഏതു ദിശയിലേക്കാണ് പോവുന്നതെന്ന് അറിയില്ലെന്നാണ് മോയസ് പറഞ്ഞത്. അലക്സ് ഫെർഗുസണ് ശേഷം 700 മില്യൺ പൗണ്ട് ചിലവയിച്ചിട്ടും മാഞ്ചസ്റ്റർ യുണൈറ്റഡിന് പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കാനായിരുന്നില്ല.

മാഞ്ചസ്റ്റർ യുണൈറ്റഡ് മാർക്കറ്റിംങിനായി താരങ്ങളെ സ്വന്തമാക്കുകയാണോ അതോ ഗ്രൗണ്ടിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ താരങ്ങളെ സ്വന്തമാക്കുകയാണോ എന്ന് തനിക്ക് ഉറപ്പില്ലെന്നും മോയസ് പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മൂല്യങ്ങൾ ഇപ്പോഴും വില പിടിച്ച താരങ്ങളെ വാങ്ങുന്നതിൽ അല്ലെന്നും മറിച്ച് അക്കാദമിയിൽ നിന്ന് യുവ താരങ്ങളെ വളർത്തിക്കൊണ്ട് വരുന്നതാണെന്നും മോയസ് ഓർമിപ്പിച്ചു.

അലക്സ് ഫെർഗുസണ് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരിശീലിപ്പിച്ച മോയസ്, ലൂയിസ് വാൻ ഹാൽ, ഹോസെ മൗറിഞ്ഞോ എന്നിവർക്കൊന്നും പ്രീമിയർ ലീഗ് കിരീടം ഓൾഡ് ട്രാഫൊർഡിൽ എത്തിക്കാനായിരുന്നില്ല.

Advertisement