ബ്രസീലിയൻ യുവതാരത്തെ റാഞ്ചാൻ മിലാൻ

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

ബ്രസീലിയൻ യുവതാരത്തെ സ്വന്തമാക്കാൻ ഇറ്റാലിയൻ ക്ലബ്ബായ എസി മിലാൻ. ബ്രസീലിയൻ ക്ലബ്ബായ ഫ്ലാമെങ്കോയുടെ പ്രതിരോധതാരം ലിയോ ദുവാർടയെയാണ് മിലാൻ ലക്ഷ്യം വെക്കുന്നത്. 11 മില്ല്യൺ യൂറോയ്ക്ക് അഞ്ച് വർഷത്തേക്ക് ഈ 23കാരനെ ടീമിലെത്തിക്കാനാണ് മിലാന്റെ ശ്രമം.

60 മത്സരങ്ങളിൽ ഫ്ലമെങ്കോയ്ക്ക് വേണ്ടി ബൂട്ടുകെട്ടിയ ദുവാർടെ രണ്ട് ഗോളുകളും നേടിയിട്ടുണ്ട്. ഫ്ലമെങ്കോ ബോസ് ഹോർഹെ ജേസൂസ് ആണ് ബ്രസീലിയൻ യുവതാരം ഇറ്റലിയിലേക്ക് പറക്കുമെന്ന കാര്യം സ്ഥിതീകരിച്ചത്. ഡെപോർടിവോ ബ്രസീലിന്റെ യൂത്ത് റാങ്കുകളിലൂടെ ഉയർന്ന് വന്ന ആറടിക്കാരനായ ദുവാർടെ ഇറ്റലിയിൽ അദ്ഭുതങ്ങൾ സൃഷ്ടിക്കുമെന്നാണ് ഫ്ലമെങ്കോ ബോസിന്റെ പക്ഷം.