മാഞ്ചസ്റ്ററിന്റെ ഗ്രീൻവുഡിനും പരിക്ക്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരം ഗ്രീൻവുഡിനും പരിക്ക്. ബാക്ക് ഇഞ്ച്വറി നേരിട്ട ഗ്രീൻവുഡ് രണ്ടാഴ്ചയോളം പുറത്തായിരിക്കും. കഴിഞ്ഞ യൂറോപ്പ ലീഗ് മത്സരത്തിൽ ആർട്ടിഷ്യൽ ടർഫിൽ കളിച്ചതിന്റെ ബാക്കി ആയാണ് ഈ പരിക്ക് വന്നത് എന്നാണ് യുണൈറ്റഡ് കരുതുന്നത്. നേരത്തെ ആ ടർഫിൽ കളിച്ച ഡിഫൻഡർ ലിൻഡെലോഫിനും ബാക്ക് ഇഞ്ച്വറി വന്നിരുന്നു.

പരിക്കേറ്റ ഗ്രീൻവുഡ് ഇംഗ്ലണ്ടിന്റെ അണ്ടർ 21 ടീമിൽ നിന്ന് ഇതോടെ പുറത്തായി. ഇപ്പോൾ തന്നെ ഗോളടിക്കാൻ ആളില്ലാതെ നിൽക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന് ഗ്രീൻവുഡിന്റെ പരിക്ക് വലിയ തിരിച്ചടിയാകും.