“തനിക്ക് എന്നും യുവന്റസിൽ കളിക്കാൻ മാത്രമായിരുന്നു ആഗ്രഹം” – ഡിബാല

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

യുവന്റസ് വിടാൻ താൻ കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ ശ്രമിച്ചിരുന്നു എന്ന വാദം തള്ളി അർജന്റീന താരം ഡിബാല. കഴിഞ്ഞ സമ്മറിൽ ഒരുപാട് സംസാരങ്ങൾ ഉണ്ടായിരുന്നു. അതൊക്കെ വളരെ മോശം കാര്യങ്ങളായാണ് താൻ കണക്കാക്കുന്നത്. ഇപ്പോൾ എല്ലാവർക്കും അറിയാം താൻ യുവന്റസിൽ ആണെന്ന്. ഇവിടെ കളിക്കാൻ മാത്രമെ താൻ എന്നും ആഗ്രഹിച്ചിരുന്നുമുള്ളൂ. ഡിബാല പറഞ്ഞു.

കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്, ടോട്ടൻഹാം എന്നീ ക്ലബുകളിലേക്ക് ഡിബാല പോകും എന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഡിബാല ആ അഭ്യൂഹങ്ങളൊക്കെ മറികടന്ന യുവന്റസിൽ തന്നെ തുടരുകയായിരുന്നു. ഡിബാലയ്ക്ക് ആദ്യം സാരി അധികം അവസരങ്ങൾ നൽകിയില്ലായിരുന്നു എങ്കിലും ഇപ്പോൾ ടീമിലെ പ്രധാന താരമായി ഡിബാല മാറിയിട്ടുണ്ട്.

താൻ ഇന്നലെ ക്ലബ് ചരിത്രത്തിലെ തന്മെ വലിയ ഒരു ഡെർബി മത്സരത്തിൽ കളിച്ചു. ഇതൊക്കെയേ തനിക്ക് വേണ്ടു എന്ന് ഡിബാല പറഞ്ഞു. ഇന്നലെ ഡിബാല ഇന്ററിനെതിരെ ഗോൾ നേടിക്കൊണ്ട് യുവന്റസ് വിജയത്തിൽ പ്രധാന പങ്കുവഹിച്ചിരുന്നു.