ചെൽസിയെ നിഷ്പ്രഭമാക്കി സിറ്റിക്ക് ഉജ്ജ്വല ജയം

ചെൽസിയുടെ മൈതാനത്ത് മുൻ ചെൽസി താരം നേടിയ ഗോളിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ജയം. എതിരില്ലാത്ത 1 ഗോളിനാണ് പെപ്പിന്റെ ടീം സ്റ്റാംഫോഡ് ബ്രിഡ്ജിൽ ജയം സ്വന്തമാക്കിയത്. മുൻ ചെൽസി താരം കെവിൻ ഡി ബ്രെയ്നെയാണ് ഗോൾ നേടിയത്. സീസണിലെ ആദ്യ കടുത്ത പോരാട്ടത്തിൽ മത്സരത്തിന്റെ സകല മേഖലകളിലും ചെൽസിയെ മറികടന്നാണ് സിറ്റി ജയം സ്വന്തമാക്കിയത്. മത്സരത്തിന്റെ ഒരു ഘടത്തിൽ പോലും സിറ്റിക് മേൽ ആധിപത്യം സാധിക്കാൻ ചെൽസികായില്ല.

അത്ലറ്റിക്കൊക്കെതിരെ ജയം നേടിയ ടീമിൽ നിന്ന് രണ്ടു മാറ്റങ്ങളുമായാണ് ചെൽസി ഇത്തവണ ടീമിനെ ഇറക്കിയത്. വിക്ടർ മോസസിന് പകരം സെസാർ ആസ്പിലിക്വറ്റ റൈറ്റ് വിങ് ബാക് പൊസിഷനിൽ എത്തിയപ്പോൾ പ്രതിരോധത്തിൽ റൂഡിഗർ മടങ്ങിയെത്തി. യുവ താരം ക്രിസ്റ്റിയൻസനായിരുന്നു സസ്പെന്ഷനിലുള്ള ഡേവിഡ് ലൂയിസിന്റെ പകരക്കാരനായി എത്തിയത്.

പതിവ് പോലെ ആദ്യ പകുതിയിൽ സിറ്റിയുടെ സമ്പൂർണ ആധിപത്യമാണ് കണ്ടത്. സിറ്റിയുടെ മികച്ച പസ്സിങ്ങിനു മുന്നിൽ ചെൽസി പ്രതിരോധം തീർത്തും വിയർക്കുന്നതാണ് കണ്ടത്. പക്ഷെ ആദ്യ പകുതിയിൽ തുടക്കത്തിൽ ചെൽസിക്ക് മോറത്തായിലൂടെ ഹെഡ്ഡറിലൂടെ അവസരം ലഭിച്ചെങ്കിലും ഗോളായില്ല. പിന്നീട് റഹീം സ്റ്റർലിംഗിന്റെയും സാനെയുടെയും വേഗതക്ക് മുന്നിൽ ചെൽസി പകച്ചപ്പോൾ ഭൂരിഭാഗം സമയവും പന്ത് ചെൽസിയുടെ ഗോൾ മുഖത്തായിരുന്നു. ഇതിനിടയിൽ പരിക്കേറ്റ മൊറാത്ത മടങ്ങിയത് ചെൽസിക്ക് വലിയ തിരിച്ചടിയായി. വില്ലിയനാണ് പകരം ഇറങ്ങിയത്. ഗോൾ വഴങ്ങാതെ ആദ്യ പകുതി പൂർത്തിയാക്കിയത് ചെൽസിക്ക് ആശ്വാസമായി.

രണ്ടാം പകുതിയിലും സിറ്റിയുടെ സമ്പൂർണ്ണ ആതിപത്യത്യമാണ് കണ്ടത്. ചെൽസി മധ്യനിര തീർത്തും നിറം മങ്ങിയതോടെ സിറ്റി തുടർച്ചയായി അവസരങ്ങൾ സൃഷ്ടിച്ചു. 67 ആം മിനുട്ടിലാണ് മുൻ ചെൽസി താരം കൂടിയായ ഡുബ്രെയ്നെ സിറ്റിയുടെ വിജയ ഗോൾ നേടിയത്. ഗബ്രിയേൽ ജിസൂസിന്റെ പാസ്സ് സ്വീകരിച്ച ബെല്ജിയംകാരൻ മികച്ച ഷോട്ടിൽ പന്ത് വലയിലാക്കി. ഗോൾ വഴങ്ങിയിട്ടും ആക്രമണത്തിൽ കാര്യമായി ഒന്നും തന്നെ ചെയ്യാൻ ചെൽസികായില്ല, ഇതോടെ ഹസാർഡിന് പകരം പെഡ്രോയെയും ബകയോകോക്ക് പകരം ബാത്ശുവായിയെയും കോണ്ടേ ഇറക്കിയെങ്കിലും അവർക്കും സിറ്റി പ്രതിരോധത്തെ മറികടക്കാനായില്ല.

ജയത്തോടെ 19 പോയിന്റുമായി സിറ്റി ലീഗ് ടേബിളിൽ ഒന്നാമതെത്തി. 13 പോയിന്റുള്ള ചെൽസി നാലാം സ്ഥാനത്ത് തന്നെയാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleബുണ്ടസ് ലീഗയിൽ വിജയക്കുതിപ്പ് തുടർന്ന് ഡോർട്ട്മുണ്ട്
Next articleമൂന്നാം ദിവസം, പാക്കിസ്ഥാന്‍ 153 റണ്‍സ് പിന്നില്‍