പ്രീമിയർ ലീഗിൽ ബ്രൈറ്റനെ ഏകപക്ഷീയമായ നാല് ഗോളുകൾക്ക് തോൽപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗിന്റെ തലപ്പത്ത് എത്തി. മത്സരം തുടങ്ങി രണ്ട് മിനിറ്റ് തികയുന്നതിന് മുൻപ് തന്നെ മാഞ്ചസ്റ്റർ സിറ്റി കെവിൻ ഡി ബ്രൂണെയിലൂടെ മത്സരത്തിൽ മുൻപിലെത്തി. ഡേവിഡ് സിൽവയുടെ ക്രോസിൽ നിന്നായിരുന്നു ഡി ബ്രൂണെയുടെ ഗോൾ.
തുടർന്ന് ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ട്മുൻപ് അഗ്വേറൊയിലൂടെ മാഞ്ചസ്റ്റർ സിറ്റി തങ്ങളുടെ ലീഡ് ഇരട്ടിയാക്കി. മികച്ചൊരു ടീം വർക്കിന്റെ അവസാനത്തിൽ ഡി ബ്രൂണെയുടെ പാസിൽ നിന്നായിരുന്നു അഗ്വേറൊ ലക്‌ഷ്യം കണ്ടത്. തുടർന്ന് രണ്ടാം പകുതിയിൽ മികച്ചൊരു സ്‌ട്രൈക്കിലൂടെ അഗ്വേറൊ വീണ്ടും ബ്രൈറ്റൻ വല കുലുക്കി. ശേഷം പകരക്കാരനായി ഇറങ്ങിയ ബെർണാർഡോ സിൽവ അഗ്വേറൊയുടെ പാസിൽ നിന്ന് നാലാമത്തെ ഗോളും നേടി സിറ്റിയുടെ ഗോൾ വേട്ട അവസാനിപ്പിക്കുകയായിരുന്നു
അതെ സമയം ജയിച്ചെങ്കിലും പ്രതിരോധ താരം ലപോർട്ടെ പരിക്കേറ്റ് പുറത്തുപോയത് മാഞ്ചസ്റ്റർ സിറ്റിക്കും പെപ് ഗ്വാർഡിയോളക്കും കനത്ത തിരിച്ചടിയായി.