മാഞ്ചസ്റ്റർ സിറ്റി ക്യാമ്പിൽ കൊറോണ വൈറസ് ബാധ, എവർട്ടണെതിരായ മത്സരം മാറ്റിവെച്ചു

Manchester City New Castle United Premier League
Photo: Twitter/@ManCity
- Advertisement -

പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയും എവർട്ടണും തമ്മിലുള്ള മത്സരം നടക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ മാറ്റിവെച്ചു. മാഞ്ചസ്റ്റർ സിറ്റി ക്യാമ്പിൽ കൂടുതൽ പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെയാണ് മത്സരങ്ങൾ മാറ്റിവെക്കാൻ തീരുമാനിച്ചത്. മാഞ്ചസ്റ്റർ സിറ്റി ക്ലബ്ബിൽ അഞ്ച് പേർക്കാണ് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്നും റിപ്പോർട്ടുകൾ ഉണ്ട്.

തുടർന്നാണ് ഇന്ന് നടക്കേണ്ട മത്സരം മാറ്റിവെക്കാൻ പ്രീമിയർ ലീഗ് തീരുമാനിച്ചത്. നേരത്തെ കഴിഞ്ഞ ദിവസം നടന്ന ന്യൂ കാസിൽ യൂണൈറ്റഡിനെതിരായ മത്സരത്തിന് മുൻപ് തന്നെ മാഞ്ചസ്റ്റർ സിറ്റി താരങ്ങളായ ഗബ്രിയേൽ ജസൂസിനും കെയ്ൽ വാൾക്കറിനും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതിനു പുറമെയാണ് മാഞ്ചസ്റ്റർ സിറ്റി ക്ലബ്ബിലെ 5 പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചത്.

Advertisement