ബെംഗളൂരു എഫ് സിക്ക് വീണ്ടും പരാജയം, രെഹ്നേഷ് വീണ്ടും ജംഷദ്പൂരിന്റെ ഹീറോ ഓഫ് ദി മാച്ച്

20201228 215804
- Advertisement -

ഐ എസ് എല്ലിൽ ബെംഗളൂരു എഫ് സിക്ക് തുടർച്ചയായ രണ്ടാം പരാജയം. ഇന്ന് നടന്ന മത്സരത്തിൽ ജംഷദ്പൂർ എഫ് സിയാണ് ബെംഗളൂരു എഫ് സിയെ പരാജയപ്പെടുത്തിയത്. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു ജംഷദ്പൂരിന്റെ വിജയം. അവസാന മത്സരത്തിൽ എ ടി കെ കൊൽക്കത്തയോടും ബെംഗളൂരു എഫ് സി പരാജയപ്പെട്ടിരുന്നു. ഇന്നും ബെംഗളൂരുവിന് അവരുടെ കഴിഞ്ഞ സീസണുകളിലെ മികവിൽ എത്താൻ ആയില്ല.

മത്സരത്തിന്റെ രണ്ടാം പകുതിയിൽ 79ആം മിനുട്ടിൽ സെന്റർ ബാക്കായ ഈസെ ആണ് ജംഷദ്പൂരിന്റെ വിജയ ഗോൾ നേടിയത്. ഈസെ ഈ സീസണിൽ നേടുന്ന മൂന്നാമത്തെ ഗോളാണിത്. ബെംഗളൂരു എഫ് സി കീപ്പർ ഗുർപ്രീതും ജംഷദ്പൂർ കീപ്പർ രെഹ്നേഷും ഇന്ന് മികച്ച പ്രകടനം കാഴ്ചവെച്ചു. രെഹ്നേഷ് 5 സേവുകളോളം നടത്തി. ഒരിക്കൽ കൂടെ കളിയിലെ ഹീറോ ഓഫ് ദി മാച്ച് ആകാനും മലയാളി താരത്തിനായി.

ഈ വിജയത്തോടെ ജംഷദ്പൂർ എഫ് സി ലീഗിൽ 13 പോയിന്റുമായി മൂന്നാം സ്ഥാനത്ത് എത്തി. 12 പോയിന്റുള്ള ബെംഗളൂരു എഫ് സി ലീഗിൽ നാലാമതാണ് ഉള്ളത്.

Advertisement