ലുകാകുവും വെർണറും അടുത്ത രണ്ടു മത്സരങ്ങൾക്ക് ഇല്ല

Img 20211023 160144

ചെൽസി താരങ്ങളായ
റൊമേലു ലുക്കാക്കുവിനും ടിമോ വെർണറിനും നോർവിച്ചിനും സതാംപ്ടണിനുമെതിരരായ ചെൽസിയുടെ അടുത്ത രണ്ട് മത്സരങ്ങളും നഷ്ടമാകുമെന്ന് പരിശീലകൻ തോമസ് ടൂഷൽ പറഞ്ഞു. ചാമ്പ്യൻസ് ലീഗിലെ മാൽമോക്ക് എതിരായ മത്സരത്തിന് ഇടയിൽ ആയിരുന്നു ലുകാകുവിനും വെർണറിനും പരിക്കേറ്റത്. രണ്ടു പേരും അന്ന് ആദ്യ പകുതിയിൽ തന്നെ കളം വിട്ടിരുന്നു. ലുകാകുവിന് ആങ്കിൾ ഇഞ്ച്വറിയും വെർണറിന് ഹാംസ്ട്രിങ് ഇഞ്ച്വറിയും ആണ്.

അമേരിക്കൻ താരമായ പുലിസികും പരിക്ക് കാരണം ചെൽസിക്ക് ഒപ്പം ഇല്ല.

Previous articleസൂപ്പര്‍ 12 മത്സരങ്ങള്‍ക്ക് തുടക്കം, ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് ഓസ്ട്രേലിയ
Next articleബരേല ഇന്റർ മിലാനിൽ പുതിയ കരാർ ഒപ്പുവെക്കും