ടോപ് 4 സ്വപനം കാത്ത് ലിവർപൂളിന് ഒരു വിജയം

Newsroom

ലണ്ടൻ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഏറ്റുമുട്ടലിൽ ലിവർപൂൾ 2-1 എന്ന സ്കോറിന് വെസ്റ്റ് ഹാമിനെ തോൽപ്പിച്ചു. 12-ാം മിനിറ്റിൽ ലൂക്കാസ് പാക്വെറ്റയുടെ ഗോളിൽ വെസ്റ്റ് ഹാം ആയിരുന്നു ആദ്യം ലീഡ് നേടിയത്. എന്നിരുന്നാലും, ലിവർപൂൾ ഉജ്ജ്വലമായി പ്രതികരിച്ചു, വെറും ആറ് മിനിറ്റിനുള്ളിൽ കോഡി ഗാക്പോയിലൂടെ ലിവർപൂൾ സമനില പിടിച്ചു.

ലിവർപൂൾ 23 04 27 02 20 24 120

ഇരുടീമുകളും നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും അത് ഗോളാക്കി മാറ്റുന്നതിൽ പരാജയപ്പെട്ടതോടെ മത്സരം ആദ്യ പകുതിയിൽ സമനിലയിൽ തുടർന്നു. രണ്ടാം പകുതിയിൽ, ലിവർപൂൾ കൂടുതൽ അറ്റാക്കു ചെയ്തു കളിച്ചു‌. ഒടുവിൽ 67-ാം മിനിറ്റിൽ ഡിഫൻഡർ ജെ. മാറ്റിപ്പിന്റെ ഗോളിലൂടെ ലിവർപൂൾ വിജയം ഉറപ്പിച്ചു.

ഈ വിജയത്തോടെ, 32 മത്സരങ്ങളിൽ നിന്ന് 53 പോയിന്റുമായി ലിവർപൂൾ പ്രീമിയർ ലീഗ് സ്റ്റാൻഡിംഗിൽ ആറാം സ്ഥാനത്തേക്ക് ഉയർന്നപ്പോൾ വെസ്റ്റ് ഹാം 34 പോയിന്റുമായി 14-ാം സ്ഥാനത്ത് തുടരുന്നു. ഈ സീസണിൽ ആദ്യ നാലിൽ ഫിനിഷ് ചെയ്യാനുള്ള ലിവർപൂളിന്റെ പ്രതീക്ഷകൾക്ക് ഈ വിജയം ആവശ്യമായിരുന്നു‌.