ചെൽസിയുടെ ഗതി, അധോഗതി!! ലമ്പാർഡിന് തുടർച്ചയായ അഞ്ചാം പരാജയം

Newsroom

Picsart 23 04 27 01 58 29 835

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിക്ക് ഒരു പരാജയം കൂടെ. ഇന്ന് സ്റ്റാംഫോബ്രിഡ്ജിൽ ബ്രെന്റ്ഫോർഡിനെ നേരിട്ട ചെൽസി മറുപടിയില്ലാത്ത രണ്ടു ഗോളിനാണ് തോറ്റത്. ലമ്പാർഡ് പരിശീലകനായി എത്തിയ ശേഷം ചെൽസി കളിച്ച അഞ്ചു മത്സരങ്ങളും ഇതോടെ ചെൽസി പരാജയപ്പെട്ടിരിക്കുകയാണ്. ചെൽസി അവസാന എട്ടു മത്സരങ്ങളിൽ ഒരു മത്സരം പോലും വിജയിച്ചിട്ടില്ല.

ചെൽസി 23 04 27 01 58 15 741

ഇന്ന് തുടക്കത്തിൽ ചെൽസി അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും ഗോളിന് അടുത്ത് എത്തിയില്ല.37ആം മിനുട്ടിൽ ഒരു സെറ്റ് പീസിൽ നിന്ന് ഒരു സെൽഫ് ഗോളിലൂടെയാണ് ബ്രെന്റ്ഫോർഡ് മുന്നിൽ എത്തിയത്. ആസ്പിലികെറ്റയുടെ ഗോൾ തടയാൻ ഉള്ള ശ്രമം ഗോളായി തന്നെ മാറുകയായിരുന്നു. ഈ ഗോളിന് മറുപടി നൽകാൻ കളിയിൽ ഉടനീളം ശ്രമിച്ചിട്ടും ചെൽസിക്ക് ആയില്ല. 78ആം മിനുട്ടിൽ എമ്പുവോമയുടെ ഇടംകാലൻ സ്ട്രൈക്ക് ബ്രെന്റ്ഫോർഡിന്റെ ലീഡ് ഇരട്ടിയാക്കുകയും അവരുടെ വിജയം ഉറപ്പിക്കുകയും ചെയ്തു.

ഈ പരാജയത്തോടെ ചെൽസി 39 പോയിന്റുമായി 11ആം സ്ഥാനത്ത് നിൽക്കുകയാണ്. ബ്രെന്റ്ഫോർഡ് 47 പോയിന്റുമായി ഒമ്പതാം സ്ഥാനത്ത് എത്തി.