ലിവർപൂളിന് ഇനി നൈകിന്റെ ജേഴ്സി!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ലിവർപൂളിന് അടുത്ത സീസൺ മുതൽ പുതിയ ജേഴ്സി സ്പോൺസർ. നൈകാണ് ലിവർപൂളുമായി പുതിയ കരാർ ഒപ്പിട്ടിരിക്കുന്നത്. 5 വർഷത്തേക്കാണ് കരാർ. 30 മില്യണോളമാകും കരാർ തുക എന്നാണ് അറിയാൻ കഴിയുന്നത്. ന്യൂബാലൻസ് ആയിരുന്മു അവസാന കുറെ വർഷങ്ങളായി ലിവർപൂളിന്റെ ജേഴ്സി സ്പോൺസർ.

ചില നിയമ പോരാട്ടങ്ങൾക്ക് ശേഷമാണ് ന്യൂബാലൻസുമായുള്ള കരാർ ലിവർപൂൾ അവസാനിപ്പിച്ചത്. നൈകുമായി ലിവർപൂൾ കരാർ ആക്കുന്നത് നിയമവിരുദ്ധമാണെന്ന് കാണിച്ച ന്യൂബാലൻസ് കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ആ നിയമ പോരാട്ടം വിജയിച്ച ലിവർപൂൾ നൈകുമായി കരാറിൽ എത്തുകയായിരുന്നു.