ബാഴ്സലോണ ഡിഫൻഡർ അറോഹോയ്ക്ക് പരിക്ക്

ബാഴ്സലോണയുടെ യുവ സെന്റർ ബാക്ക് അറോഹോയ്ക്ക് പരിക്ക്. ഹാം സ്ട്രിങ് ഇഞ്ച്വറി ആണ് എന്നും താരം കുറച്ച് കാലം പുറത്തായിരിക്കും എന്നും ക്ലബ് അറിയിച്ചു. ഒരു മാസത്തോളം താരം പുറത്തിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ചാമ്പ്യൻസ് ലീഗിലെ അടക്കം നിർണായക മത്സരങ്ങളിൽ അറോഹോ ടീമിനൊപ്പം ഉണ്ടാകില്ല. ഉറുഗ്വേയുടെ അർജന്റീനയ്ക്ക് എതിരായ മത്സരത്തിന് ഇടയിലാണ് താരത്തിന് പരിക്കേൽക്കുന്നത്. ചെറിയ ഇടവേളകളിൽ അറോഹോയ്ക്ക് പരിക്ക് ഏൽക്കുന്നത് ആരാധകദ്ക്ക് ആശങ്ക നൽകുന്നുണ്ട്.