ലിവർപൂൾ ഈ സീസണായുള്ള മൂന്നാം കിറ്റ് അവതരിപ്പിച്ചു. പ്രമുഖ സ്പോർട്സ് വിയർ ബ്രാൻഡായ നൈകി ആണ് ലിവർപൂളിന്റെ ജേഴ്സി ഒരുക്കിയിരിക്കുന്നത്. മഞ്ഞ നിറത്തിലുള്ള ഡിസൈനിലാണ് എവേ ജേഴ്സി ഒരുക്കിയിരിക്കുന്നത്. ഹോം ജേഴ്സിയും എവേ ജേഴ്സിയും നേരത്തെ തന്നെ ലിവർപൂൾ റിലീസ് ചെയ്തിരുന്നു. നൈകിന്റെ ഓൺലൈൻ സ്റ്റോറുകളിൽ ജേഴ്സി ലഭ്യമാണ്. ഈ ഞായറാഴ്ച നടക്കുന്ന ലീഡ്സിന് എതിരായ മത്സരത്തിൽ ലിവർപൂൾ ഈ ജേഴ്സി ആകും അണിയുക.