ഫൽഗുനി സിങ് ഇനി ശ്രീനിധിയിൽ

Img 20210908 144448

ട്രാവുവിന്റെ യുവ മിഡ്ഫീൽഡർ ഫൽഗുനി സിങ് ശ്രീനിധിയിൽ കളിക്കും. ഐ എസ് എൽ ക്ലബായ എ ടി കെ മോഹൻ ബഗാൻ താരത്തെ സൈൻ ചെയ്യുന്നതിന് അടുത്ത് എത്തിയിരുന്നു എങ്കിലും കരാർ ചർച്ചകൾ അവസാനം പാളുക ആയുരുന്നു. ഇതിനു പിന്നാലെയാണ് താരത്തെ ശ്രീനിധി സ്വന്തമാക്കിയത്. ഫൽഗുനി സിങ്ങിനെ രണ്ടു വർഷത്തെ കരാറിലാകും ശ്രീനിധി ഡെക്കാൻ സൈൻ ചെയ്യുന്നത്. 26കാരനായ താരം അവസാന സീസണിൽ ട്രാവുവിനു വേണ്ടി ഐ ലീഗിൽ ഗംഭീര പ്രകടനം തന്നെ കാഴ്ചവെച്ചിരുന്നു.

2018 മുതൽ ഫൽഗുനി സിങ് ട്രാവുവിനൊപ്പം ഉണ്ട്. താരം NISA മണിപ്പൂർ ക്ലബിലൂടെ വളർന്നു വന്ന താരമാണ്. ഡിഫൻസീവ് മിഡ്ഫീൽഡറാണെങ്കിലും ഗോൾ നേടാനും തനിക്ക് കഴിയും എന്ന് കഴിഞ്ഞ ഐ ലീഗ് സീസണിൽ ഫൽഗുനി തെളിയിച്ചിരുന്നു. ഈ കഴിഞ്ഞ സീസണിൽ ഐ ലീഗിലെ ഏറ്റവും മികച്ച മധ്യനിര താരമായി തിരഞ്ഞെടുക്കപ്പെട്ടതും ഫൽഗുനി ആയിരുന്നു.

Previous articleലിവർപൂളിന്റെ പുതിയ മൂന്നാം ജേഴ്സി എത്തി
Next articleപ്രൊണായ് ഹാൽദർ ജംഷദ്പൂരിൽ എത്തി