‘വാർ’ തുണച്ചു, ഫുൾഹാമിനോട് സമനിലകൊണ്ട് തടിതപ്പി ലിവർപൂൾ

പ്രീമിയർ ലീഗിൽ വമ്പന്മാരായ ലിവർപൂളിനെ സമനിലയിൽ തളച്ച് ഫുൾഹാം. 1-1നാണ് ഫുൾഹാം ലിവർപൂളിന് സമനിലയിൽ തളച്ചത്. ആദ്യ പകുതി “വാർ” ഫുൾഹാമിന്‌ പെനാൽറ്റി അനുവദിക്കാതിരുന്നതാണ് ലിവർപൂളിന് തുണയായത്. പ്രീമിയർ ലീഗ് ജേതാക്കൾക്കെതിരെ മികച്ച പ്രകടനമാണ് ഫുൾഹാം തുടക്കം മുതൽ നടത്തിയത്. ഇന്നത്തെ മത്സരം സമനിലയിൽ കുടുങ്ങിയതോടെ പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്ത് എത്താനുള്ള സുവർണാവസരമാണ് ലിവർപൂൾ നഷ്ടപ്പെടുത്തിയത്.

ആദ്യ പകുതിയിൽ “വാർ” ഫുൾഹാമിന്‌ പെനാൽറ്റി നൽകിയില്ലെങ്കിലും അധികം വൈകാതെ ബോബി റെയ്ഡിന്റെ മികച്ച ഗോളിലൂടെ ഫുൾഹാം മത്സരത്തിൽ മുൻപിലെത്തി. ഗോൾ വഴങ്ങിയെങ്കിലും ആദ്യ പകുതിയിൽ ലിവർപൂളിന് കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. എന്നാൽ രണ്ടാം പകുതിയിൽ ഉണർന്നു കളിച്ച ലിവർപൂൾ സലയുടെ പെനാൽറ്റി ഗോളിൽ സമനിലകൊണ്ട് തടിതപ്പുകയായിരുന്നു. ലിവർപൂളിനെതിരെ സമനില നേടിയതോടെ റെലെഗേഷൻ സോണിൽ 2 പോയിന്റിന്റെ ലീഡ് ഉണ്ടാക്കാനും ഫുൾഹാമിനായി.