ചെൽസിക്ക് എതിരായ മത്സരത്തിന് ശേഷം ലിവർപൂളിന് പ്രീമിയർ ലീഗ് കിരീടം സമ്മാനിക്കും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

30 വർഷത്തിനു ശേഷം ആദ്യമായി ലിവർപൂൾ പ്രീമിയർ ലീഗ് കിരീടം ഉയർത്തും. കഴിഞ്ഞ ആഴ്ച തന്നെ പ്രീമിയർ ലീഗ് കിരീടം ഉറപ്പിച്ച ലിവർപൂളിന് അടുത്ത ബുധനാഴ്ച ലീഗ് കിരീടം സമ്മാനിക്കും. ചാമ്പ്യന്മാരുടെ അവസാന ഹോം മത്സരത്തിന് ശേഷം പ്രീമിയർ ലീഗ് കിരീടം സമ്മാനിക്കുന്നതാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ പതിവ്. ബുധനാഴ്ച ചെൽസിക്ക് എതിരെ ആണ് ലിവർപൂളിന്റെ അവസാന പ്രീമിയർ ലീഗ് ഹോം മത്സരം.

ആൻഫീൽഡിലെ കോപ്പ് എൻഡിൽ വെച്ചാകും ചടങ്ങ് നടക്കുക. ആരാധകർക്ക് പ്രവേശനം ഇല്ല. ആരാധകരോട് സ്റ്റേഡിയത്തിന് പുറത്ത് വന്ന് കൂട്ടം കൂടരുത് എന്നും തെരുവുകളിൽ ഇറങ്ങരുത് എന്നും ശക്തമായ നിർദ്ദേശം ലിവർപൂൾ ക്ലബ് നൽകിയിട്ടുണ്ട്. കോവിഡ് സാഹചര്യങ്ങൾ മെച്ചപ്പെട്ടാൽ മാത്രമെ ട്രോഫി പരേഡും മറ്റും ലിവർപൂൾ നടത്തുകയുള്ളൂ. ലിവർപൂൾ ഇതിഹാസം കെന്നി ഡാഗ്ലിഷ് ആകും കിരീടം ലിവർപൂൾ ക്യാപ്റ്റൻ ഹെൻഡേഴ്സണ് കൈമാറുക.