മാഞ്ചെസ്റ്റിലേക്ക് പോകുന്നത് വഴി വീട്ടില്‍ സന്ദര്‍ശനം നടത്തി, ജോഫ്രയെ പുറത്തിരുത്തുവാനുള്ള കാരണം ഇത്

കോവിഡ് മാനദണ്ഡം ലംഘിച്ചതിന് മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ നിന്ന് പുറത്താക്കിയ ജോഫ്രയില്‍ നിന്ന് വന്ന വീഴ്ചയെന്തെന്ന് പുറത്ത് വരുന്നു. സൗത്താംപ്ടണ്‍ ടെസ്റ്റിന് ശേഷം താരങ്ങളെല്ലാം അവരവരുടെ വാഹനങ്ങളില്‍ മാഞ്ചസ്റ്ററിലേക്ക് യാത്രയാകണമെന്ന മാനദണ്ഡം നിലനില്‍ക്കവേ പോകുന്ന വഴി ജോഫ്ര തന്റെ ഫ്ലാറ്റില്‍ സന്ദര്‍ശനം നടത്തി എന്നതാണ് താരത്തിനെ ഇംഗ്ലണ്ട് ടീമില്‍ നിന്ന് ഒഴിവാക്കുവാനുള്ള കാരണം.

ഇന്നലെ ഇംഗ്ലണ്ട് സ്ക്വാഡിന്റെ മാഞ്ചസ്റ്റര്‍ ടെസ്റ്റിനുള്ള 13 അംഗ സംഘത്തെ പ്രഖ്യാപിച്ച ശേഷമാണ് താരം മാനേജ്മെന്റ് നിര്‍ദ്ദേശം ലംഘിച്ച വിവരം അറിയുന്നത്. അതിന് ശേഷം ടീം ഉടനെ താരത്തിനെ പുറത്തിരുത്തുവാനുള്ള തീരുമാനം അറിയിക്കുകയായിരുന്നു.