ഏഴു ഗോൾ വിജയത്തോടെ ലിവർപൂൾ പ്രീസീസൺ തുടങ്ങി

- Advertisement -

കഴിഞ്ഞ സീസണിലെ ഗോളടി ഈ സീസണിലും ലിവർപൂൾ തുടരുമെന്ന് സൂചനയാണ് ഇന്നലെ ഈ സീസണായുള്ള ഒരുക്കത്തിനായി ലിവർപൂൾ ഇറങ്ങിയ ആദ്യ മത്സരത്തിന്റെ ഫലം കാണിക്കുന്നത്. ഇന്നലെ പ്രീ സീസൺ മത്സരത്തിൽ ചെസ്റ്ററിനെ നേരിട്ട ലിവർപൂൾ എതിരില്ലാത്ത ഏഴു ഗോളുകൾക്കാണ് വിജയിച്ചത്. ഇരട്ടഗോളുകളുമായി സ്റ്റുറിഡ്ജും വിൽസണുമാണ് ഇന്നലെ താരങ്ങളായത്.

ലോകകപ്പിന് പങ്കെടുക്കാത്ത താരങ്ങൾ മാത്രമെ ലിവർപൂൾ പ്രീ സീസൺ ക്യാമ്പിൽ ഇതുവരെ ചേർന്നിട്ടുള്ളൂ. ലിവർപൂളിന്റെ പുതിയ സൈനിംഗ്സ് ആയ ഫാബിനോയും നബി കേറ്റയും ഈ മത്സരത്തിൽ ലിവർപൂളിനായി അരങ്ങേറി. വിൽസണും, സ്റ്റുറിഡ്ജിനും പുറമെ മിൽനർ, ഇംഗ്സ്, കെന്റ് എന്നിവരാണ് ലിവർപൂളിനായി ഗോളുകൾ നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement