ലിവർപൂളിനായി സെഞ്ച്വറി തികച്ച് ഈജിപ്ത് മജീഷ്യൻ

Img 20201017 184402
- Advertisement -

ലിവർപൂളിനായി ഗോളടിച്ച് കൂട്ടുന്ന മൊ സലാ ഒരു നാഴികകല്ല് കൂടെ പിന്നിട്ടിരിക്കുകയാണ്‌. ലിവർപൂളിനായി 100 ഗോളുകൾ എന്ന നേട്ടത്തിലാണ് സലാ ഇന്ന് എത്തിയത്. ഇന്ന് എവർട്ടണ് എതിരായ ഡാർബി മത്സരത്തിൽ ആയിരുന്നു സലാ തന്റെ ലിവർപൂളിനായുള്ള 100ആം ഗോൾ നേടിയത്. 159 മത്സരങ്ങളിൽ നിന്നാണ് സലാ 100 ഗോളുകളിൽ എത്തിയത്.

ലിവർപൂളിന് വേണ്ടി ഏറ്റവും കുറഞ്ഞ മത്സരങ്ങളിൽ നൂറു ഗോളുകൾ നേടുന്ന താരങ്ങളുടെ ലിസ്റ്റിൽ മൂന്നാമത് എത്താൻ സലായ്ക്ക് ആയി. 144 മത്സരങ്ങളിൽ 100 ഗോളിൽ എത്തിയ റോഗർ ഹണ്ടും, 153 മത്സരങ്ങളിൽ 100 ഗോളുകളിൽ എത്തിയ ജാക്ക് പാർക്കിൻസണുമാണ് സലായ്ക്ക് മുന്നിൽ 100 ഗോൾ വേഗതയിൽ എത്തിയവർ. രണ്ട് സീസൺ മുമ്പ് റോമയിൽ നിന്ന് ലിവർപൂളിൽ എത്തിയ സലാ അവസാന രണ്ട് സീസണിലും ലിവർപൂളിന്റെ ടോപ്പ് സ്കോറർ ആയിരുന്നു.

Advertisement