വാൻ ഡൈകിന് പരിക്ക്, ലിവർപൂൾ ഡിഫൻസ് പ്രതിസന്ധിയിൽ

20201017 180203
- Advertisement -

ലിവർപൂളിന് ഈ സീസൺ തുടക്കം അത്ര നല്ലതല്ല. ഇപ്പോൾ അവരുടെ പ്രധാന സെന്റർ ബാക്കായ വർജിൽ വാൻ ഡൈകിന് പരിക്കേറ്റിരിക്കുകയാണ്‌. ഇന്ന് മേഴ്സി സൈഡ് ഡാർബിയിൽ കളിക്കുന്നതിനിടയിൽ ആണ് വാൻ ഡൈകിന് പരിക്കേറ്റത്. മത്സരം തുടങ്ങി 12ആം മിനുട്ടിൽ എവർട്ടൺ ഗോൾ കീപ്പർ പിക്ക്ഫോർഡിന്റെ ഒരു ടാക്കിൾ ആണ് വാൻഡൈകിന് വിനയായത്. താരത്തിന്റെ മുട്ടിനാണ് പരിക്കേറ്റത്.

ഉടൻ തന്നെ താരത്തെ സബ്സ്റ്റിട്യൂട്ട് ചെയ്തു‌. പരിക്ക് കാൽ മുട്ടിന് ആയതിനാൽ തന്നെ ലിവർപൂൾ ക്യാമ്പിന് അത് വലിയ ആശങ്ക നൽകും. കൂടുതൽ സ്കാനുകൾക്ക് ശേഷം മാത്രമെ പരിക്ക് എത്ര സാരമാണെന്ന് വ്യക്തമാകു. എങ്കിലും നീണ്ട കാലം ലിവർപൂൾ സെന്റർ ബാക്ക് പുറത്തിരിക്കേണ്ടി വന്നേക്കും. പരിക്ക് കാരണം അലിസണും പുറത്താണ് എന്നതിനാൽ ലിവർപൂൾ ഡിഫൻസിന് വരും ദിവസങ്ങൾ കടുപ്പമുള്ളതാകും.

Advertisement